പടയൊരുക്കത്തില്‍ നിന്ന് കളങ്കിതരെ മാറ്റിനിര്‍ത്തുമെന്ന് വിഡി സതീശന്‍
സ്വീകരണ വേദിയിലും ഇവരെ വിലക്കുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു
യുഡിഎഫിന്‍റെ പടയൊരുക്കം ജാഥയില്‍ നിന്ന് കളങ്കിതരെ മാറ്റി നിര്‍ത്താന്‍ നിര്‍ദേശം. അത്തരക്കാരില്‍ നിന്ന് പണം പിരിക്കാന്‍ പാടില്ലെന്നും കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി കെപിസിസി വൈസ് പ്രസിഡന്‍റ് വിഡി സതീശന്‍ വിശദീകരിച്ചു. കെപിസിസി പുനസംഘടനയിലെ ഗ്രൂപ്പ് വീതം വെപ്പിനെ ന്യായീകരിച്ച സതീശന്‍ പ്രായ വിവാദത്തെ തള്ളി കളഞ്ഞു. കളങ്കിതരെ കടത്തി വിട്ട് ജാഥ അലങ്കോലമാക്കാന്‍ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയതെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. സ്വീകരണ വേദിയില്‍ അത്തരക്കാര്‍ക്ക് ഇടം നല്‍കില്ല.
പണം പിരിക്കുമ്പോഴും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് യഥാര്‍ത്ഥമായതിനാല്‍ കെ.പി.സി.സി പുനസംഘടനയിലെ വീതം വെപ്പില്‍ തെറ്റില്ലന്നായിരുന്നു സതീശന്‍റെ നിലപാട്. ഡി.ആര്‍.ഐ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറ പ്പെടുവിച്ച പ്രതിയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച കാരാട്ട് റസാഖ്, പി.ടി.എ റഹീം തുടങ്ങിയ എം.എല്‍.എമാര്‍ക്ക് എതിരെ കേസ് എടു ക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.