വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം തുടരുന്നു

Update: 2018-05-19 06:06 GMT
Editor : Sithara
വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം തുടരുന്നു
Advertising

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം സ്ഥലം മാറ്റിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കാനാണ് പൊതുഭരണ വകുപ്പ് വിമുഖത കാട്ടിയത്

വിവരാവകാശത്തിന് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം തുടരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം സ്ഥലം മാറ്റിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കാനാണ് പൊതുഭരണ വകുപ്പ് വിമുഖത കാട്ടിയത്. വിവരാവകാശ നിയമം 7(9) പ്രകാരം മറുപടി നിരസിക്കരുതെന്ന കോടതിവിധി നിലനില്‍ക്കെയാണ് പൊതുഭരണ വകുപ്പിന്റെ ഈ നിലപാട്.

Full View

ദേവികുളം സബ്കലക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സാഹചര്യത്തിലാണ് കോട്ടയം സ്വദേശിയായ മഹേഷ് വിജയന്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ തേടി പൊതുഭരണ വകുപ്പിനെ സമീപിച്ചത്. പല ചോദ്യങ്ങള്‍ക്കും മറുപടി ലഭിച്ചുവെങ്കിലും എല്‍ഡിഎഫ് വന്നതിന് ശേഷം സ്ഥലം മാറ്റിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ മാത്രം നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി രാജേശ്വരി കെ സ്വീകരിച്ചത്. വിവരങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിക്കാത്തതിനാല്‍ ഇത് നല്‍കാനാകില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

മറുപടി നല്‍കാത്തത് വിവരാവകാശ നിയമം സെക്ഷന്‍ 7(9) പ്രകാരമാണെന്നും മറുപടിയിലുണ്ട്. എന്നാല്‍ 7(9) പ്രകാരം വിവരാവകാശങ്ങള്‍ തള്ളാന്‍ പാടില്ലെന്ന് കോടതി വിധി വരെ നിലനില്‍ക്കുന്നുണ്ടെന്നാണ് മഹേഷ് പറയുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ചോദിച്ച മറ്റ് ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍
പൊതുഭരണ വകുപ്പ് തയ്യാറായിട്ടില്ല.

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശം വഴി പുറത്ത് പോകരുതെന്ന് വാശിപിടിച്ച സര്‍ക്കാര്‍ ഇപ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം അടക്കമുള്ള കാര്യങ്ങളും പുറത്ത് വിടാന്‍ മടിക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News