ബജറ്റ് നിര്‍ദേശങ്ങൾക്കെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങുന്നു

Update: 2018-05-20 17:39 GMT
Editor : Damodaran
Advertising

ജനരോഷം പരിഗണിച്ചാണ് സമരം സംഘടിപ്പിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.

Full View

ഉയര്‍ന്ന സ്റ്റാന്പ് ഡ്യൂട്ടി ഉൾപ്പെടെയുള്ള ബജറ്റ് നിര്‍ദേശങ്ങൾക്കെതിരെ കോൺഗ്രസ് സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങുന്നു. നാളെ കെ പി സി സിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിലും ഡിസിസികളുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റുകളിലും ധര്‍ണ നടത്താന്‍ കെ പി സി സി പ്രസിഡന്റ് ആഹ്വാനം ചെയ്തു. കുടുംബങ്ങൾ തമ്മിലെ ഭാഗപത്രം, ഒഴിമുറി, ദാനം ധനനിശ്ചയം എന്നിവയുടെ മുദ്രവിലയിലും രജിസ്ട്രേഷന്‍ ഫീസിലും വ ര്‍ധന വരുത്തുന്നുവെന്നായിരുന്നു ബജറ്റിലെ നിര്‍ദേശം. നികുതി ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നിര്‍ദേശം ധനമന്ത്രി മുന്നോട്ടുവെച്ചത്. എന്നാല്‍ സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന നിര്‍ദേശത്തിനെതിരെ സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. ജനരോഷം പരിഗണിച്ചാണ് സമരം സംഘടിപ്പിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.

സംസ്ഥാന വ്യാപകമായാണ് സമരം സംഘടിപ്പിക്കുന്നത്. കെ പി സി സിയുടെ ആഭിമുഖ്യത്തില്‍ നാളെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. രാവിലെ 10 മണിക്ക് തുടങ്ങുന്ന ധര്‍ണയില്‍ മുതിര്‍ന്ന കോൺഗ്രസ് നേതാക്കള്‍ പങ്കെടുക്കും. ഡി സി സികളുടെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റുകളിലും ധര്‍ണ നടക്കും.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News