വേലന്താവളം ചെക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; മൂന്നു ലക്ഷം രൂപ പിടിച്ചെടുത്തു

Update: 2018-05-20 21:53 GMT
Editor : Alwyn K Jose
വേലന്താവളം ചെക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; മൂന്നു ലക്ഷം രൂപ പിടിച്ചെടുത്തു
Advertising

പാലക്കാട് വേലന്താവളം വാണിജ്യനികുതി ചെക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മൂന്നുലക്ഷം രൂപ പിടിച്ചെടുത്തു.

Full View

പാലക്കാട് വേലന്താവളം വാണിജ്യനികുതി ചെക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മൂന്നുലക്ഷം രൂപ പിടിച്ചെടുത്തു. ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ പണമാണ് പിടിച്ചെടുത്തത്. ഓണം വിപണിയുമായി ബന്ധപ്പെട്ട് അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ അഴിമതി വ്യാപകമായതിനെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.

വാളയാര്‍ കഴിഞ്ഞാല്‍ പാലക്കാട് ജില്ലയിലെ പ്രധനപ്പെട്ട വാണിജ്യനികുതി ചെക്ക് പോസ്റ്റാണ് വേലന്താവളം. വാളയാര്‍ ചെക്പോസ്റ്റില്‍ പരിശോധന ശക്തമായതോടെ പല ചരക്കുവാഹനങ്ങളും വേലന്താവളം വഴി പോകുന്നുണ്ട് . ഇവിടെ ശക്തമായ അഴിമതി
നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇന്ന് പാലക്കാട് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. പഴയ ഫയലുകളിലും കടലാസുകളിലും പൊതിഞ്ഞ നിലയിലാണ് കൈക്കൂലിയായി വാങ്ങിയ പണം സൂക്ഷിച്ചിരുന്നത്.

വേലന്താവളം ചെക്പോസ്റ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നികുതിയിനത്തില്‍ പിരിച്ചത് തുഛമായ തുകയാണെന്നും വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. കൈക്കൂലി വാങ്ങുന്നതിനായി ഏഴ് സ്ഥിരം ഏജന്റുമാര്‍ ചെക്പോസ്റ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി വിജിലന്‍സ് കണ്ടെത്തി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News