ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് കോടതി

Update: 2018-05-20 08:35 GMT
Editor : rishad
Advertising

നവംബര്‍ 27ന് വൈകിട്ട് മൂന്ന് മണിക്കാണ് ഹാജരാകേണ്ടത്

ഹാദിയയെ അടുത്തമാസം 27ന് നേരിട്ട് ഹാജരക്കാന്‍ സുപ്രീം കോടതി ഉത്തരവ്. 27 ന് വൈകീട്ട് 3 മണിക്ക് തുറന്ന കോടതിയില്‍ ഹാദിയയെ കേള്‍ക്കും. ക്രിമിനലാണെങ്കില്‍ പോലും ഒരാളെ പ്രണയിക്കാനും വിവാഹം ചെയ്യാനും ഏത് നിയമമാണ് തടസ്സമെന്ന് കോടതി ചോദിച്ചു. ഹാദിയയുടേത് മനശാസ്ത്രപരമായ തട്ടികൊണ്ടുപോകലാണെന്ന് എന്‍ ഐ എ വാദിച്ചു.

Full View

ഹാദിയയുടെ പിതാവ് അശോകന്റെയും എൻ.ഐ.എ യുടെയും ശക്തമായ എതിർപ്പ് തള്ളിയാണ് ഹാദിയയെ നേരിട്ട് കേൾക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. ജഡ്ജിമാർ ചേമ്പറിൽ ഹാദിയയോട് സംസാരിച്ചാൽ മതിയെന്ന പിതാവ് അശോകന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹാദിയയെ തുറന്ന് കോടതിയില്‍ കേള്‍ക്കുമെന്ന് പറഞ്ഞ കോടതി ഹാദിയയ്ക്ക് ഭർത്താവിന്റെ കൂടെ പോകണമോ വീട്ടു തടങ്കലിൽ തുടരണമോ എന്നതാണ് പ്രധാന വിഷയമെന്നും ചൂണ്ടിക്കാട്ടി. പൊതു സമൂഹത്തിന്റെ വികാരങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ കോടതിക്കാവില്ല. ഹാദിയയുടെ ഇഷ്ടം കേൾക്കാൻ നിയമപരമായ ബാധ്യതയുണ്ടെന്നും ചീഫ് ജസ്ററിസ് ദീപക് മിശ്ര പറഞ്ഞു.

Full View

വിവാഹം വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും കോടതി നിരീക്ഷിച്ചു. ഹാദിയായുടേത് മനഃശാസ്ത്ര പരമായ തട്ടിക്കൊണ്ടുപോകൽ ആണെന്നും കേരളത്തിൽ ഇതിനായി സംഘടിതമായ സംവിധാനം പ്രവൃത്തിക്കുന്നുണ്ടെന്നുമായിരുന്നു എൻഐ എ ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പ്രധാനമായും വാദിച്ചത്. കേരളത്തിലെ മത പരിവർത്തനവുമായി ബന്ധപ്പെട്ട 89 കേസുകളിൽ 9 എണ്ണത്തി പോപ്പുലർ ഫ്രണ്ടും സത്യസരണിയും ഉൾപ്പെട്ടിട്ടുണ്ട്. തീവ്രവാദികളെ വിവാഹം കഴിക്കാൻ അമേരിക്കയിൽ നിയമപരമായ തടസമുണ്ട്. ഗൂഢലക്ഷ്യങ്ങൾക്കായി മനം മാറ്റപ്പെട്ട ഹാദിയയുടെ സമ്മതം അതുകൊണ്ടു തന്നെ പരിഗണിക്കേണ്ടതുല്ലെന്നും എൻഐ ഐ വാദിച്ചു. എൻ.എ.എ കഴിഞ്ഞ ദിവസം ഫയൽ ചെയ്ത റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടികൾ മതിയെന്ന അശോകന്റെ ആവശ്യവും കോടതി കേട്ടില്ല. ഹാദിയായുടെ ഭാഗം കേട്ട ശേഷം എന്‍ ഐ എയുടെയും അശോകന്‍റെയും ഭാഗം കേള്‍ക്കുമെന്ന് പിന്നീട് കോടതി വ്യക്തമാക്കി.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News