അഭയ കേസ് സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും
Update: 2018-05-20 01:15 GMT
കേസിലെ പ്രധാന തെളിവുകൾ നശിപ്പിച്ച ഉദ്യോഗസ്ഥരെ പ്രതികളാക്കണമെന്ന രണ്ട് ഹരജികളിലും കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു
സിസ്റ്റർ അഭയ കേസ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ , ഫാദർ ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരുടെ വിടുതൽ ഹരജികളിൽ കോടതി വാദം കേൾക്കും. കേസിലെ പ്രധാന തെളിവുകൾ നശിപ്പിച്ച ഉദ്യോഗസ്ഥരെ പ്രതികളാക്കണമെന്ന രണ്ട് ഹരജികളിലും കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു.