നികുതി ചോര്‍ച്ച തടയാന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
നികുതി ചോര്‍ച്ച തടയാന്‍ ആദ്യ ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നു.
നികുതി ചോര്‍ച്ച തടയാന്‍ ആദ്യ ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നു. വില്പന നികുതി വെട്ടിപ്പ് തടയാനായി ലക്കി വാറ്റ് പദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് സൂചന. നികുതി പിരിവ് കാര്യക്ഷമമാക്കാന്‍ കമ്പ്യൂട്ടര്‍വത്കരണത്തിനും ബജറ്റില്‍ നിര്‍ദേശമുണ്ടായേക്കും.
നികുതി പിരിവിലെ അനാസ്ഥയും നികുതി ചോര്‍ച്ചയും സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ വ്യക്തകമാക്കിയിരുന്നു. അതുകൊണ്ടു തന്നെ നികുതി വര്‍ധനയെക്കാള്‍ നികുതി ഊര്‍ജിതമാക്കലായിരിക്കും ബജറ്റിലെ ഊന്നലെന്നാണ് ധനവകുപ്പ് സൂചന. ഈ മാസം എട്ടിന് അവതരിപ്പിക്കുന്ന ഇടത് സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ നികുതി ചോര്‍ച്ച തടയാനുള്ള നിരവധി പദ്ധതികള്‍ ഉണ്ടാകും. നികുതി വരുമാനത്തിലെ 70 ശതമാനം വരുന്ന വില്പന നികുതിയില്‍ നികുതി വെട്ടിപ്പ് വ്യാപകമാണ്. ഇത് തടയാനായി ലക്കി വാറ്റ് പദ്ധതി ബജറ്റിലുണ്ടാകുമെന്നാണ് ധനകാര്യ വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്.
ചെക്പോസ്റ്റുകളിലെ നികുതി വെട്ടിപ്പാണ് നികുതി ചോര്‍ച്ചക്ക് മറ്റൊരു പ്രധാന കാരണം. ഇത് പരിഹരിക്കാന്‍ കമ്പ്യൂട്ടര്‍വത്കരണം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് വിവരം.