യുഡിഎഫ് സമരത്തില്‍ പ്രതിഷേധം ഇരമ്പി
എം എല്‍ എ മാരുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണക്ക് പിന്തുണയര്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍ വലിയതോതില്‍ എത്തിയതോടെ സെക്രട്ടറിയേറ്റിന് മുന്‍വശം ശക്തമായ.....
എല്‍ ഡി എഫ് സര്‍ക്കാരിനെതിരായ യുഡിഎഫിന്‍റെ ആദ്യ സമര പരിപാടിയില്‍ പ്രതിഷേധം ഇരന്പി. ഭാഗപത്ര ഉടന്പടിയുടെ ഫീസ് വര്‍ധന ഉള്‍പ്പെടെ നികുതി വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുഡിഎഫ് എം എല്‍ എ മാരുടെ നേതൃത്വത്തില്‍ സമരം നടന്നത്. പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ ആദ്യ സമരമെന്ന നിലയിലും കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതിന് ശേഷമുള്ള ആദ്യ പരിപാടിയെന്ന നിലയിലും ശ്രദ്ധേയമായിരുന്ന യുഡിഎഫ് ധര്‍ണ. യുഡിഎഫ് എം എല്‍ എ മാരുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണക്ക് പിന്തുണയര്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍ വലിയതോതില്‍ എത്തിയതോടെ സെക്രട്ടറിയേറ്റിന് മുന്‍വശം ശക്തമായ സമര വേദിയായി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധര്‍ണ ഉദ്ഘാടനം ചെയ്തു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ എല്ലാ യുഡിഎഫ് എം എല്‍ എ മാരും വി എം സുധീരന്‍, ഷിബുബേബിജോണ്‍ തുടങ്ങിയ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത് യുഡിഎഫിന്‍രെ അടിത്തറയെ ബാധിച്ചില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു ഉള്‍പ്പെടെ പോഷക സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തി.