മുഖ്യമന്ത്രിയുടെ നാട്ടില്‍ സിപിഎം അനുകൂല സംഘടനയുടെ ഹര്‍ത്താല്‍
റോഡ് വികസനത്തിന്റെു പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് സിപിഎം അനുകൂല സംഘടനയായ കേരള വ്യാപാരി വ്യവസായി സമിതിയാണ് പിണറായിയില്‍ ഹര്‍ത്താല്‍ നടത്തുന്നത്
സര്‍ക്കാര്‍ നയത്തില്‍ പ്രതിക്ഷേധിച്ച് മുഖ്യമന്ത്രിയുടെ നാട്ടില്‍ സിപിഎം അനുകൂല സംഘടനയുടെ ഹര്‍ത്താല്‍. റോഡ് വികസനത്തിന്റെു പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് സിപിഎം അനുകൂല സംഘടനയായ കേരള വ്യാപാരി വ്യവസായി സമിതിയാണ് പിണറായിയില്‍ ഹര്‍ത്താല്‍ നടത്തുന്നത്.
കൊടുവളളി മുതല്‍ അഞ്ചരക്കണ്ടിവരെ നാലുവരിപ്പാത നിര്‍മ്മിക്കാനായി കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ അമ്പത് കോടി രൂപ മാറ്റി വെച്ചിരുന്നു.യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയുമായി പുതിയ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ നാട്ടില്‍ നിന്ന് തന്നെ ആദ്യ പ്രതിക്ഷേധം ഉയരുന്നത്. പിണറായി ടൌണ്‍ വഴി കടന്നു പോകുന്ന റോഡിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് നിയമം മൂലം സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.വ്യപാരി വ്യവസായി സമിതി ജില്ലാ തലത്തില്‍ പ്രതിക്ഷേധ ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടങ്കിലും ഹര്‍ത്താല്‍ നടക്കുന്നത് പിണറായിയില്‍ മാത്രമാണ്. വ്യാപാരികളുടെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും പരിഹാരം ഉണ്ടായില്ലന്നും റോഡ് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ജില്ലാ തല കൂട്ടായ്മ ഇന്ന് കലക്ട്രേറ്റിലേക്ക് മാര്‍ച്ചു സംഘടിപ്പിച്ചിട്ടുണ്ട്.