അബൂബക്കര്‍ സിദ്ദിഖിന് വീട് പുതുവത്സര സമ്മാനമായി നല്‍കി ലുലുഗ്രൂപ്പ്

Update: 2018-05-22 20:58 GMT
Editor : Subin
അബൂബക്കര്‍ സിദ്ദിഖിന് വീട് പുതുവത്സര സമ്മാനമായി നല്‍കി ലുലുഗ്രൂപ്പ്
Advertising

അഞ്ച് സെന്റ് സ്ഥലത്ത് 13 ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിച്ചത്. രണ്ട് മുറികളും അടുക്കളയും ഹാളും അടങ്ങുന്നതാണ് ഈ ഒറ്റനില വീട്.

പുതുവര്‍ഷ സമ്മാനമായി വീട് ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് തിരുവനന്തപുരം സ്വദേശി അബൂബക്കര്‍ സിദ്ദിഖ്. ഭിന്നശേഷിക്കാരനായ അബൂബക്കറിന്റെ ദുരവസ്ഥയറിഞ്ഞ് ലുലു ഗ്രൂപ്പാണ് വീടുനിര്‍മിച്ച് നല്‍കിയത്.

Full View

തിരുവനന്തപുരം വെമ്പായം കോണത്തുവീട്ടില്‍ അബൂബക്കര്‍ സിദ്ധിഖ് താമസിച്ചിരുന്നത് മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന അടച്ചുറപ്പില്ലാത്ത വീട്ടില്‍. ഒപ്പം 80 വയസുള്ള മാതാവും. തന്റെ അവസ്ഥ എം എ യൂസഫലിയെ കത്തിലൂടെ അറിയിച്ച അബൂബക്കറിന് യൂസഫലിയുടെ അനുകൂല മറുപടി ലഭിച്ചു. അഞ്ച് സെന്റ് സ്ഥലത്ത് 13 ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിച്ചത്. രണ്ട് മുറികളും അടുക്കളയും ഹാളും അടങ്ങുന്നതാണ് ഈ ഒറ്റനില വീട്.

പുതുവര്‍ഷ സമ്മാനമായി ഇന്നലെ വീടിന്റെ താക്കോല്‍ ലുലു ഗ്രൂപ്പ് അബൂബക്കര്‍ സിദ്ദിഖിന് കൈമാറി. കെട്ടുറപ്പുള്ള വീട്ടിലേക്ക് താമസം മാറാന്‍ സഹായിച്ചവരോട് നന്ദി പറയാന്‍ അബൂബക്കറിന് വാക്കുകളില്ല.
ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദനും ജനറല്‍ മാനേജര്‍ മുഹമ്മദ് റാഫിയുമാണ് താക്കോല്‍ ദാനം നിര്‍വഹിച്ചത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News