എംഎല്‍എക്കെതിരെ കുരുക്ക് മുറുകുന്നു; ചോദ്യം ചെയ്യാന്‍ അനുമതി തേടി പോലീസ് സ്പീക്കറെ സമീപിക്കും

Update: 2018-05-24 10:07 GMT
Editor : admin
എംഎല്‍എക്കെതിരെ കുരുക്ക് മുറുകുന്നു; ചോദ്യം ചെയ്യാന്‍ അനുമതി തേടി പോലീസ് സ്പീക്കറെ സമീപിക്കും

കത്ത് ലഭിച്ചാലുടന്‍ ചോദ്യം ചെയ്യാനുള്ള അനുമതി അന്വേഷണ സംഘത്തിന് നല്‍കാനാണ് സ്പീക്കറുടെ തീരുമാനം.അന്വേഷണ ഉദ്യോഗസ്ഥ അജിതാബീഗവും,വിന്‍സെന്റ് എംഎല്‍എയും സ്പീക്കറോട് വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.

പീഡനകേസില്‍ പ്രതിയായ കോവളം എംഎല്‍എ എം വിന്‍സന്റിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി പോലീസ് സ്പീക്കറെ സമീപിക്കും.കത്ത് ലഭിച്ചാലുടന്‍ ചോദ്യം ചെയ്യാനുള്ള അനുമതി അന്വേഷണ സംഘത്തിന് നല്‍കാനാണ് സ്പീക്കറുടെ തീരുമാനം.അന്വേഷണ ഉദ്യോഗസ്ഥ അജിതാബീഗവും,വിന്‍സെന്റ് എംഎല്‍എയും സ്പീക്കറോട് വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.

എംഎല്‍എക്കെതിരെ ആത്മഹത്യപ്രേരണ കുറ്റത്തിന് പുറമേ ബലാത്സംഗവും കൂടി രജിസ്ട്രര്‍ ചെയ്ത സാഹചര്യത്തിലാണ് കൂടുതല്‍ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുന്നത്. ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അനുമതി തേടി പോലീസ് സ്പീക്കറെ സമീപിക്കും.കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഇന്നലെ അജിത ബീഗം സ്പീക്കറെ ധരിപ്പിച്ചിരുന്നു.ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.സംഭവിച്ച കാര്യങ്ങള്‍ പി ശ്രീരാമക്യഷണനോട് വിന്‍സന്റ് എം.എല്‍.എ വിശദീകരിച്ചിട്ടുണ്ട.അതേസമയം യുവതിയെ ഇന്ന് വൈദ്യപരിശോധനക്ക് വിധേയമാക്കും.പീഡനം നടന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണിത്.ഉയര്‍ന്ന് വന്നത് രാഷ്ട്രീയ ആരോപണമാണന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എം.എല്‍.എ.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News