ദേശീയ പത്രങ്ങളില്‍ മുഴുപേജ് പരസ്യവുമായി സത്യപ്രതിജ്ഞ; വിമര്‍ശവുമായി പ്രതിപക്ഷം

Update: 2018-05-25 23:08 GMT
Editor : admin
ദേശീയ പത്രങ്ങളില്‍ മുഴുപേജ് പരസ്യവുമായി സത്യപ്രതിജ്ഞ; വിമര്‍ശവുമായി പ്രതിപക്ഷം
Advertising

മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് ദേശീയ ദിന പത്രങ്ങളില്‍ മുന്‍ പേജ് പരസ്യം.

Full View

മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് ദേശീയ ദിന പത്രങ്ങളില്‍ മുന്‍ പേജ് പരസ്യം. മിക്ക ഇംഗ്ലീഷ് പത്രങ്ങളുടെയും മുന്‍ പേജില്‍ നിറഞ്ഞ് നില്‍ക്കുന്നത് പിണറായി വിജയനാണ്. കാലിയായ ഖജനാവാണ് സംസ്ഥാനത്തുള്ളതന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നതിനെ ചോദ്യം ചെയത് പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു.

ദ ഹിന്ദു, ഇന്ത്യന്‍ എക്സ്‍പ്രസ്, എക്കണോമിക് ടൈംസ്, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങി 6 ലധികം പത്രങ്ങളുടെ എല്ലാ എഡിഷനികളിലും പിണറായി വിജയന്‍ സര്‍ക്കാരിന്റെ പരസ്യമുണ്ട്. ദൈവത്തിന്റെ സ്വന്തം നാടായി കേരത്തെ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിഞ്ജാ ബന്ധമാണെന്നാണ് തലക്കെട്ട്. ഒപ്പം പുതിയ സര്‍ക്കാരിന്റെ വികസന പദ്ധതിളും മുഖ്യമന്ത്രിയുടെ ചിത്രവും. മുന്‍ പേജില്‍ മുഴുവനായി ഇങ്ങനെ പരസ്യം നല്‍കുന്നതിന് ചുരുങ്ങിയത് 4 കോടിയിലധികം ചിലവാണ് കണക്കാക്കപ്പെടുന്നത്. ഖജനാവ് കാലിയാണെന്ന് പറയുമ്പോള്‍ തന്നെയാണ് ഇത്തരം പരസ്യങ്ങള്‍ എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

നവ മാധ്യമങ്ങളിലും വിഷയം ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു. സത്യപ്രതിഞ്ജാ ചടങ്ങിനും പത്ര പരസ്യങ്ങള്‍ക്കുമായി എത്ര കോടിയാണ് ചിലവഴിച്ചതെന്നും കേരളത്തിന് പുറത്ത് നല്‍കുന്ന പരസ്യങ്ങള്‍ വഴി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്ന ഗുണമെന്താണെന്നും വ്യക്തമാക്കണെന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. പരസ്യത്തില്‍ CPIM എന്നോ LDF എന്നോ പറയാതെ "The Pinarayi Vijayan Government" എന്ന് വിശേഷിപ്പിച്ചതിനെയും ബല്‍റാം പരിഹസിക്കുന്നു. എന്നാല്‍ പരസ്യ വിവാദം സംബന്ധിച്ച് സിപിഎമ്മോ സര്‍ക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News