കാലാവസ്ഥാ വ്യതിയാനം ജല സ്രോതസ്സുകളില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള പഠനം ഇടുക്കിയില്‍ തുടങ്ങി

Update: 2018-05-25 10:38 GMT
Editor : Subin
കാലാവസ്ഥാ വ്യതിയാനം ജല സ്രോതസ്സുകളില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള പഠനം ഇടുക്കിയില്‍ തുടങ്ങി
Advertising

കാലാവസ്ഥാ വ്യതിയാനം സഹ്യാദ്രിയിൽ ഉണ്ടാക്കിയിരിക്കുന്ന പ്രത്യാഘാതങ്ങൾ കണ്ടെത്തുന്നതിനാണ് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണിത്. ഈ മുന്നൂ സംസ്ഥാനങ്ങളിലെ പ്രധാന നദികളായ പെരിയാർ, കാവേരി, നേത്രാവതി എന്നിവയും ഇവയുടെ കൈവഴികളും കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ട പഠനങ്ങൾ. 

Full View

കാലാവസ്ഥാ വ്യതിയാനം ജല സ്രോതസ്സുകളിലുണ്ടാക്കിയിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്‍റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ ഇടുക്കിയില്‍ എത്തി.

കാലാവസ്ഥാ വ്യതിയാനം സഹ്യാദ്രിയിൽ ഉണ്ടാക്കിയിരിക്കുന്ന പ്രത്യാഘാതങ്ങൾ കണ്ടെത്തുന്നതിനാണ് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണിത്. ഈ മുന്നൂ സംസ്ഥാനങ്ങളിലെ പ്രധാന നദികളായ പെരിയാർ, കാവേരി, നേത്രാവതി എന്നിവയും ഇവയുടെ കൈവഴികളും കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ട പഠനങ്ങൾ. ഈ നദികളിലെയും നദികളിലേക്ക് എത്തുന്ന വലുതും ചെറുതുമായ എല്ലാ കൈവഴികളിലെയും വെള്ളം ശേഖരിച്ച് തുടർച്ചയായ പരിശോധനകൾക്ക് വിധേയമാക്കും. . കാലാവസ്ഥാ വ്യതിയാനം മൂലം വെള്ളത്തിലുള്ള ജീവജാലങ്ങൾക്കുണ്ടാകുന്ന മാറ്റവും പരിശോധിക്കും.

മണ്ണിനും മണ്ണിലെ ജീവജാലങ്ങൾക്കുമുണ്ടായ മാറ്റങ്ങളും പഠന വിധേയമാക്കുന്നുണ്ട്. പഠനത്തിന്‍റെ ഭാഗമായി സഹ്യ പർവ്വതത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലങ്ങളിലൊന്നായി ആനമുടിയിലെ ശംഖുമലയിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News