വസ്ത്ര വ്യാപാരസ്ഥാപനങ്ങളില്‍ വിജിലന്‍സ് പരിശോധന

Update: 2018-05-26 15:39 GMT
Editor : Jaisy
വസ്ത്ര വ്യാപാരസ്ഥാപനങ്ങളില്‍ വിജിലന്‍സ് പരിശോധന
Advertising

കോഴിക്കോട്,തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്

Full View

സംസ്ഥാനത്തെ വസ്ത്ര വ്യാപാരശാലകളില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തി.തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ പോലും സംരക്ഷിക്കാതെയാണ് നല്ലൊരു ശതമാനം വസ്ത്രവ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.

വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ് മുഖ്യമന്ത്രിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കോഴിക്കോട്,തിരുവനന്തപുരം ,കൊച്ചി എന്നിവിടങ്ങളില്‍ റെയ്ഡ് നടന്നു.തൊഴില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നതെന്ന് റെയ്ഡില്‍ കണ്ടെത്തി.മാത്രമല്ല കെട്ടിടനിര്‍മ്മാണത്തിലും അപാകതകള്‍ കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ ഒത്താശയോടെയാണ് ക്രമക്കേടുകള്‍ നടന്നിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണം, തൊഴില്‍ ,ഫയര്‍ഫോഴ്സ് വകുപ്പുകളിലെ ഇത് സംബന്ധിച്ച ഫയലുകളും തുടര്‍ന്ന് വിജിലന്‍സ് പരിശോധിക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News