കേരളത്തിൽ ബിജെപിയെ വളർത്തുകയാണ് സിപിഎമ്മിന്‍റെ ലക്ഷ്യം: എ കെ ആന്‍റണി

Update: 2018-05-26 18:36 GMT
Editor : Sithara
കേരളത്തിൽ ബിജെപിയെ വളർത്തുകയാണ് സിപിഎമ്മിന്‍റെ ലക്ഷ്യം: എ കെ ആന്‍റണി
Advertising

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം കാസർകോട് ഉപ്പളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എ കെ ആന്‍റണി

കേരളത്തിൽ ബിജെപിയെ വളർത്തുകയാണ് സിപിഎമ്മിന്‍റെ ലക്ഷ്യമെന്ന് എ കെ ആന്‍റണി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം കാസർകോട് ഉപ്പളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ പ്രതിപക്ഷ ഐക്യ നീക്കങ്ങളെ തകർക്കുകയാണ് സിപിഎം. മലയാളികളായ പിബി അംഗങ്ങളാണ് ഇതിന് പിന്നിലെന്നും ആന്റണി പറഞ്ഞു.

Full View

കേന്ദ്ര, സംസ്ഥാന സർക്കാരിനുള്ള താക്കീതും നോട്ടീസും മുന്നറിയിപ്പുമാണ് പടയൊരുക്കമെന്ന് പറഞ്ഞാണ് എ കെ ആന്റണി പ്രസംഗം തുടങ്ങിയത്. തുടർന്ന് ബിജപിക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശമായിരുന്നു.

യുഡിഎഫ് മുൻനിര നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കത്തിന്റെ തുടക്കം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യം പ്രവർത്തകരെ ആവേശത്തിലാക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News