വേനല്‍ കടുത്തതോടെ തീരദേശ മേഖലയില്‍ കുടിവെള്ള പ്രശ്നം രൂക്ഷം
തൊട്ടരികില്‍ വെള്ളമുണ്ടെങ്കിലും ഉപ്പുരസവും മഞ്ഞനിറവുമൊക്കയുള്ള വെള്ളമാണ് തീരദേശവാസികള്‍ക്ക് കിട്ടുന്നത്
വേനലായതോടെ തീരദേശമേഖലയില്‍ കുടിവെള്ള പ്രശ്നം രൂക്ഷമായി . തൊട്ടരികില്‍ വെള്ളമുണ്ടെങ്കിലും ഉപ്പുരസവും മഞ്ഞനിറവുമൊക്കയുള്ള വെള്ളമാണ് തീരദേശ വാസികള്‍ക്ക് കിട്ടുന്നത്. കുടങ്ങളും പാത്രങ്ങളുമായി വെള്ളത്തിനു കാത്തിരിപ്പു തുടങ്ങിയിട്ടി മണിക്കൂറുകളായി. വീടിനടുത്തുള്ള കടലിലെ വെള്ളം കണ്ടാസ്വദിക്കാനല്ലാതെ ഒരുതുള്ളി വെള്ളം കുടിക്കാനില്ല ഇവര്‍ക്ക് കോഴിക്കോട് ഫറോക്ക് കരുവന്‍തിരുത്തി, കടലുണ്ടി തുടങ്ങിയ തീരദേശങ്ങളില്‍വേനല്‍ കടുത്താല്‍ വെള്ളത്തിന്റെ സ്ഥിതിമാറും. നിറവും രുചിയും മാറി ഉപയോഗശൂന്യമായി. ജപ്പാന്‍ കുടിവെള്ള പദ്ധതി ഈ മേഖലയിലേക്ക് വ്യാപിപ്പിക്കും എന്ന് കാലങ്ങളായി ഈ നാട്ടുകാര്‍ കേള്‍ക്കുന്ന വാഗ്ദാനമാണ്. പുതിയൊരു തെരഞ്ഞെടുപ്പ് കൂടി വരുമ്പോഴും ഇവര്‍ക്ക് ശുദ്ധജലം കിട്ടാക്കനിയാണ്.