'അമിത് ഷാ കലാപമുണ്ടാക്കുന്നു'

Update: 2018-05-27 22:09 GMT
Editor : admin

കലാപങ്ങളിലൂടെ അധികാരം പിടിച്ചെടുക്കുകയാണ് ബിജെപി രീതി. കേരളത്തിലും അടുത്തിടെ ഇത്തരം ശ്രമങ്ങളുണ്ടായിട്ടുണ്ട്. കേരളം കരുതിയിരിക്കണമെന്നും കെപിഎ മജീദ്

ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനുള്ള അമിത് ഷായുടെ നീക്കം വിലപ്പോവില്ലെന്ന് മുസ്ലീം ലീഗ്. അമിത് ഷാ പോയ എല്ലായിടത്തും വർഗീയ കലാപം ഉണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. വർഗീയ കലാപത്തിലൂടെ അധികാരത്തിലെത്തകയെന്നതാണ് അമിത് ഷായുടെ തന്ത്രം. ബീഫിന്റെ പേരിലടക്കം ന്യൂനപക്ഷങ്ങളെ തല്ലി കൊല്ലുന്ന സംഘപരിവാറിന് എന്ത് ന്യൂനപക്ഷ സ്നേഹമെന്ന ചോദ്യവും കെ പി എ മജീദ് ഉയർത്തി.

ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനുള്ള അമിത് ഷായുടെ നീക്കം കേരളത്തിൽ വിലപ്പോവില്ല' . ന്യൂനപക്ഷ വിരുദ്ധ കലാപത്തിലൂടെ അധികാരം പിടിച്ചെടുക്കുന്നതാണ് അമിത് ഷായുടെ തന്ത്രം. മുസഫർ നഗറിൽ കണ്ടത് അതാണ്. കേരളത്തിലും റിയാസ് മൗലവി അടക്കമുള്ള കൊലപാതകങ്ങളിലൂടെ സംഘപരിവാർ നടത്തിയത് സമാനമായ നീക്കമാണെന്നും കെ പി എ മജീദ് മീഡിയവണിനോട് പറഞ്ഞു

Advertising
Advertising

Full View

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തില്‍ സര്‍ക്കാര്‍ കടന്നു കയറുകയാണെന്നും മജീദ് ആരോപിച്ചു. മദ്യശാലകള്‍ അനുവദിക്കാന്‍ പഞ്ചായത്ത് എന്‍ഒസി വേണ്ടെന്ന തീരുമാനം ഇതിന്‍റെ ഉദാഹരണമാണ്. തെരഞ്ഞെടുപ്പ് കാലത്ത് അബ്കാരികളുമായി ഉണ്ടാക്കിയ കരാറിന്‍റെ ഭാഗമാണിതെന്നും മജീദ് ആരോപിച്ചു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News