ഹജ്ജ് തീര്‍ഥാടകര്‍ക്കായി മലപ്പുറം-നെടുമ്പാശേരി കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ്

Update: 2018-05-28 08:52 GMT
ഹജ്ജ് തീര്‍ഥാടകര്‍ക്കായി മലപ്പുറം-നെടുമ്പാശേരി കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ്
Advertising

ദിവസവും രണ്ട് സര്‍വ്വീസുകളാണ് നടത്തുന്നത്

Full View

ഹജ്ജ് തീര്‍ഥാടകര്‍ക്കായി കെ.എസ്.ആര്‍.ടി.സി മലപ്പുറം ഡിപ്പോ പ്രത്യേക ബസ്സ് സര്‍വ്വീസുകള്‍ നടത്തുന്നു. കെ.എസ്.ആര്‍.ടി.സിയുടെ ഏ.സി ബസ്സുകളാണ് മലപ്പുറത്തുനിന്നും നെടുമ്പാശ്ശേരിയിലേക്ക് സര്‍വ്വീസ് നടത്തുന്നത്. കരിപ്പൂരില്‍നിന്നും ഹജ്ജ് വിമാന സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ നിരവധി തീര്‍ഥാടകരാണ് ഈ സര്‍വ്വീസുകളെ ആശ്രയിക്കുന്നത്.

സംസ്ഥാനത്തു നിന്നും ഏറ്റവും അധികം ആളുകള്‍ ഹജ്ജിന് പോകുന്നത് മലപ്പുറം ജില്ലയില്‍ നിന്നുമാണ്. നേരത്തെ കരിപ്പൂരില്‍നിന്നാണ് ഹജ്ജ് വിമാനങ്ങള്‍ പുറപ്പെട്ടിരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷ പ്രശ്നങ്ങള്‍ പരിഗണിച്ചാണ് വിമാന സര്‍വ്വീസുകള്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. യാത്രകാരുടെ സൌകര്യം കണക്കിലെടുത്ത് ഹജ്ജ് തീര്‍ഥാടകര്‍ക്കായി രണ്ട് പ്രത്യേക സര്‍വ്വീസുകള്‍ കെ.എസ്.ആര്‍.ടി.സി ഏര്‍പ്പെടുത്തി.

രാവിലെ 9.45നും,11 മണിക്കുമാണ് ഹജ്ജ് ബസ്സ് സര്‍വ്വീസുകള്‍ നടത്തുക. ഓണ്‍ലൈയ്ന്‍ വഴിയാണ് ബുക്കിങ്ങ്. കെ.എസ്.ആര്‍.ടി.സിയുടെ സൌകര്യം മെച്ചപെട്ടതാണെങ്കിലും കരിപ്പൂര്‍ ഉണ്ടായിട്ടും എറണാകുളം വരെ യാത്ര ചെയ്യേണ്ടിവരുന്നതില്‍ യാത്രക്കാര്‍ അസംതൃപ്തരാണ്.

മലപ്പുറത്ത്നിന്നും 350രൂപയാണ് നെടുമ്പാശ്ശേരിയിലേക്കുളള ടിക്കറ്റ് നിരക്ക്. പ്രിയപെട്ടവരെ ഹജ്ജിന് യാത്രയായാക്കാന്‍ ബന്ധുക്കളും, സുഹൃത്തുക്കളും ബസ് സ്റ്റാന്റില്‍ എത്തുന്നുണ്ട്.

Tags:    

Similar News