സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സുപ്രീംകോടതി വിധി
മുഖ്യമന്ത്രിക്കും,ചീഫ് സെക്രട്ടറിക്കും അപ്രിയനായ സെന്‍കുമാര്‍ ഡിജിപിയായി തിരിച്ചെത്തിയാല്‍ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്
സെന്‍കുമാര്‍ കേസിലെ സുപ്രീംകോടതി വിധി എതിരായതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.വിധി പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.വിധി വേഗത്തില്‍ നടപ്പാക്കണമെന്ന് വിഎസും ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീംകോടതി വിധി വന്ന ശേഷം തിരക്കിട്ട കൂടിയാലോചനകളാണ് സര്‍ക്കാര്‍ തലത്തില്‍ നടന്നത്.മുഖ്യമന്ത്രിയും,ഡിജിപി ലോക്നാഫ് ബഹ്റയും,പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീ വാസ്തവും കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തി.വിധി പകര്‍പ്പ് പൂര്‍ണ്ണാമായും ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കോടതി വിധി നിയമപരമായും രാഷ്ട്രീയമായും കനത്ത തിരിച്ചടിയാണ് സര്‍ക്കാരിന് നല്‍കിയത്.ആഭ്യന്തര വകുപ്പിനെതിരെ സെന്‍കുമാര്‍ നിരത്തിയ വാദങ്ങള്‍ കോടതി അംഗീകരിച്ചത് സര്‍ക്കാരിനും പിണറായിക്കും ആഘാതമാണ്.ഡിജിപി സ്ഥാനത്തേക്ക് സെന്‍കുമാര്‍ തിരിച്ച് വരുമോ എന്നാണ് ഏവരും ആകാംഷയോടെ ഉറ്റ് നോക്കുന്നത്.മുഖ്യമന്ത്രിക്കും,ചീഫ് സെക്രട്ടറിക്കും അപ്രിയനായ സെന്‍കുമാര്‍ ഡിജിപിയായി തിരിച്ചെത്തിയാല്‍ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്
.ഈ സാഹചര്യത്തില്‍ പുനപരിശോധന ഹരജി നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കും.ഡിജിപി സ്ഥാനത്ത് നിന്ന് നീക്കി്യ ശേഷവും സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനമായിരിന്നു പിണറായി നിയമസഭയിലും പുറത്തും നടത്തിയത്.സഭസമ്മേളനം നാളെ ആരംഭിക്കാനിരിക്കെ ഇതിനെ പ്രതിരോധിക്കേണ്ട ബാധ്യതയും മുഖ്യമന്ത്രിക്കുണ്ട്.ഇതിനിടെ സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിലാക്കി വിഎസും രംഗത്ത് വന്നു.
വിധി എതിരായതോടെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങള്‍ സംബന്ധിച്ച നടപടികളും പ്രതിസന്ധിയിലാകുമെന്നാണ് നിയമവിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്..