അനുമതി നിഷേധിച്ചിട്ടില്ല; കേരളത്തിന് സ്വന്തം നിലയില്‍ കൃത്രിമ മഴ പെയ്യിക്കാം

Update: 2018-05-28 10:13 GMT
അനുമതി നിഷേധിച്ചിട്ടില്ല; കേരളത്തിന് സ്വന്തം നിലയില്‍ കൃത്രിമ മഴ പെയ്യിക്കാം
Advertising

ആവശ്യപ്പെടുകയാണെങ്കില്‍ കേരളത്തിന് വേണ്ട സാങ്കേതിക സഹായം നല്‍കുമെന്ന് കേന്ദ്രം

കൃത്രിമ മഴ പെയ്യിക്കുന്നതിന് കേരളത്തിന് തടസമൊന്നുമില്ലെന്ന് കേന്ദ്ര ഭൌമമന്ത്രാലയം. ആവശ്യപ്പെടുകയാണെങ്കില്‍ കേരളത്തിന് വേണ്ട സാങ്കേതിക സഹായം നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്രം പദ്ധതിക്ക് അനുമതി നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

വരള്‍ച്ച രൂക്ഷമായതോടെയാണ് കേരളത്തില്‍ കൃത്രിമ മഴ പെയ്യിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. ഇതിനായി കേന്ദ്ര ഭൌമമന്ത്രാലയത്തെ സമീപിക്കുകയും ചെയ്തിരുന്നു. കേരളത്തിന് സ്വന്തം നിലയില്‍ പരീക്ഷണം നടത്താമെന്ന് കേന്ദ്രം വ്യക്തമാക്കി. അനുമതി നിഷേധിച്ചെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും കേന്ദ്രം അറിയിച്ചു.

അതേസമയം കേന്ദ്രം സ്വന്തം നിലയില്‍ മഹാരാഷ്ട്രയിലെ സോലാപൂരില്‍ ക്ലൌഡ് സീഡുകള്‍ ഉപയോഗിച്ച് കൃത്രിമ മഴപ്പെയ്യിക്കുന്ന പരീക്ഷണം ഈ വര്‍ഷം ആരംഭിക്കും. മേഘങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തി മഴപെയ്യിക്കുന്ന രീതിയാണ് ക്ലൈഡ് സീഡിങ്. 3 വര്‍ഷം നീളുന്ന പരീക്ഷണത്തിന് 200 സീഡുകളാണ് വിധേയമാക്കുക. 2 ചെറു വിമാനങ്ങള്‍ ഉപയോഗിച്ചാവും പരീക്ഷണം.

Tags:    

Similar News