പിണറായിക്ക് വെച്ചത് രാജഗോപാലിന് തന്നെ കൊണ്ടപ്പോള്‍

Update: 2018-05-28 22:44 GMT
Editor : Subin
പിണറായിക്ക് വെച്ചത് രാജഗോപാലിന് തന്നെ കൊണ്ടപ്പോള്‍

ലാവലിന്‍ കേസില്‍ ഹരീഷ് സാല്‍വെക്കായി എത്ര ഫീസ് നല്‍കിയെന്നതായിരുന്നു ഒ രാജഗോപാല്‍ ലക്ഷ്യമിട്ട ചോദ്യം...

മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവെച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ നിയമസഭയില്‍ ചോദിച്ച ചോദ്യം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി. നിയമസഭയില്‍ രാജഗോപാല്‍ ചോദിച്ച ചോദ്യവും അതിന് മുഖ്യമന്ത്രി നല്‍കിയ രേഖാമൂലമുള്ള മറുപടിയും വൈറലായിരിക്കുകയാണ്. ലാവലിന്‍ കേസില്‍ ഹരീഷ് സാല്‍വെക്കായി എത്ര ഫീസ് നല്‍കിയെന്നതായിരുന്നു ഒ രാജഗോപാല്‍ ലക്ഷ്യമിട്ട ചോദ്യം.

ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനുണ്ടായ സാമ്പത്തിക ബാധ്യതയെക്കുറിച്ച് അറിയുകയായിരുന്നു രാജഗോപാലിന്റെ ലക്ഷ്യം. ഹൈക്കോടതിയില്‍ പിണറായി വിജയന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെക്കായി എത്ര തുകയാണ് ചെലവഴിച്ചതെന്നായിരുന്നു ചോദിക്കേണ്ടത്. എന്നാല്‍ ചെറിയൊരു പിശക് ചോദ്യത്തില്‍ സംഭവിച്ചു. ഹൈക്കോടതിക്ക് പകരം സുപ്രീം കോടതിയില്‍ ഹാജരാകാന്‍ ഹരീഷ് സാല്‍വേയ്ക്ക് നല്‍കിയ തുകയെത്ര എന്നായിരുന്നു ഒ രാജഗോപാല്‍ ചോദിച്ചത്.

Advertising
Advertising

ലാവലിന്‍ കേസില്‍ ഹൈക്കോടതിയില്‍ സിബിഐയുടെ റിവിഷന്‍ ഹര്‍ജിയെ എതിര്‍ത്താണ് പിണറായി വിജയന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ ഹരീഷ് സാല്‍വേ ഹാജരായത്. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം പ്രതിയാക്കിയ സിബിഐ കുറ്റപത്രം അസംബന്ധമെന്നായിരുന്നു ഹരീഷ് സാല്‍വെ വാദിച്ചത്. ലാവലിന്‍ അഴിമതി ഉണ്ടാക്കിയെടുത്ത കഥയാണ്. കടുത്തവൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് വാണിജ്യ പുരോഗതിക്ക് വേണ്ടിയാണ് 95-96 കാലത്ത് ലാവലിന്‍ കരാറുണ്ടാക്കിയത്. നല്ല ഉദ്ദേശത്തോടെ ഉണ്ടാക്കിയ ലാവലിന്‍ കരാറിനെ കെട്ടുകഥയുണ്ടാക്കി മറക്കുകയാണ് സിബിഐ ചെയ്തതെന്നും സാല്‍വെ വാദിച്ചിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News