പ്രചാരണത്തിന് ദേശീയ-സംസ്ഥാന നേതാക്കളില്ലാതെ ബിജെപി
സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ദിവസം വേങ്ങരയില്‍ നിന്ന് പോയ സംസ്ഥാന നേതാക്കളാരും തിരിച്ച് വന്നിട്ടില്ല.പാര്‍ട്ടിയുടെ എംപി സുരേഷ്ഗോപിയുടേയും,ഒ രാജഗോപാല്‍ എംഎല്‍എയുടെയുംസാന്നിദ്ധ്യം പോലുമില്ല
കലാശക്കൊട്ടിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കേ പ്രചരണത്തില്‍ ദേശീയ-സംസ്ഥാനനേതാക്കളൊന്നും ഇല്ലാതെ ബിജെപി.ഘടകക്ഷിയായ ബിഡിജെഎസ്സിന്റെ നിസ്സഹകരണം ജനചന്ദ്രന്‍ മാസ്റ്ററുടെ പ്രചരണത്തെ ബാധിച്ചിട്ടുണ്ട്. പ്രവര്‍തത്കരുടെ ആവേശവും തീരെ കുറവാണന്നാണ് ബിജെപി ക്യാംപിന്റെ വിലയിരുത്തല്‍.
കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം പ്രചരണ രംഗത്ത് മറ്റ് മുന്നണികള്‍ക്ക് ഒപ്പത്തിനൊപ്പമായിരുന്നു ബിജെപി.പക്ഷെ വേങ്ങരയിലെ വോട്ട് പിടുത്തം കണ്ടാല്‍ മത്സരിക്കാന്‍ വേണ്ടി മാത്രം മത്സരിക്കുകയാണ് എന്നാണ് തോനുക.സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ദിവസം വേങ്ങരയില്‍ നിന്ന് പോയ സംസ്ഥാന നേതാക്കളാരും തിരിച്ച് വന്നിട്ടില്ല.പാര്‍ട്ടിയുടെ എംപി സുരേഷ്ഗോപിയുടേയും,ഒ രാജഗോപാല്‍ എംഎല്‍എയുടെയുംസാന്നിദ്ധ്യം പോലുമില്ല.കുമ്മനത്തിന്റെ ജാഥയില്‍ പങ്കെടുക്കാന്‍ അമിത് ഷാ അടക്കമുള്ള ദേശീയനേതാക്കള്‍ കേരളത്തില്‍ ഉണ്ടായിട്ടും മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ലന്ന പരാതി ഒരു വിഭാഗം നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാക്യഷ്ണനാണ് മണ്ഡലത്തിന്റെ
ചുമതലയെങ്കിലും പൂര്‍ണ്ണസമയം വേങ്ങരയില്‍ അദ്ദേഹമില്ലന്ന ആരോപണവും ബിജെപിക്കുള്ളില്‍ ഉയര്‍ന്ന് കഴിഞ്ഞു.ഞായറാഴ്ച കൂടുതല്‍ നേതാക്കളെ മണ്ഡലത്തില്‍ ഇറക്കുമെന്നാണ് നേത്യത്വത്തിന്റെ അവകാശവാദം.