സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ തുടങ്ങി

Update: 2018-05-28 18:02 GMT
Editor : Sithara
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ തുടങ്ങി
Advertising

കോട്ടയം ജില്ലയില്‍ നടന്ന ആദ്യ യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ എന്നിവരടക്കം പങ്കെടുത്തു

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് തുടക്കമായി. കോട്ടയം ജില്ലയില്‍ നടന്ന ആദ്യ യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ എന്നിവരടക്കം പങ്കെടുത്തു. തോമസ് ചാണ്ടി വിഷയത്തില്‍ മുന്നണിക്കുള്ളില്‍ ഉണ്ടായ തര്‍ക്കത്തിന് ശേഷം നേതാക്കള്‍ ഒരുമിച്ചിരുന്ന വേദി കൂടിയായി കോട്ടയത്തെ രാഷ്ട്രീയ വിശദീകരണയോഗം.

Full View

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും കോണ്‍ഗ്രസിനും യുഡിഎഫിനും കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് എല്ലാ ജില്ലകളിലും രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ജില്ലയായതിനാല്‍ കോട്ടയത്ത് തന്നെ ആദ്യ യോഗം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പീതാംബരന്‍മാസ്റ്റര്‍ തുടങ്ങിയ എല്‍ഡിഎഫ് നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു.

സോളാര്‍ വിഷയത്തില്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച നേതാക്കള്‍ മുന്നണിക്കുള്ളിലെ പ്രശ്നങ്ങളെ കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ പരസ്യ പോര് നടക്കുന്നുണ്ടെങ്കിലും ഇതെല്ലാം മാറ്റിവെച്ചാണ് നേതാക്കള്‍ വേദിയില്‍ എത്തിയത്. തോമസ് ചാണ്ടിയുടെ രാജിക്ക് ശേഷം എല്‍ഡിഎഫ് നേതാക്കള്‍ ഒരുമിച്ചിരുന്ന വേദി കൂടിയായി കോട്ടയത്തെ രാഷ്ട്രീയ വിശദീകരണ യോഗം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News