മൺമറഞ്ഞ സിപിഎം നേതാക്കളെപ്പറ്റി മിണ്ടിയാൽ ബൽറാമിന്റെ നാവു പിഴുതെടുക്കുമെന്ന് എം ചന്ദ്രന്‍
എകെജിക്കെതിരായ ബൽറാമിന്റെ പരാമർശത്തിൽ മാപ്പു പറയണമെന്നാവശ്യപ്പെട്ട് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലാണ് ബൽറാമിനെതിരെ ചന്ദ്രൻ രൂക്ഷമായി പ്രതികരിച്ചത്
മൺമറഞ്ഞ സിപിഎം നേതാക്കളെപ്പറ്റി മിണ്ടിയാൽ ബൽറാമിന്റെ നാവു പിഴുതെടുക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.ചന്ദ്രൻ. ബൽറാമിനെതിരായ സമരം തുടരുമെന്ന് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ പറഞ്ഞു.
എകെജിക്കെതിരായ ബൽറാമിന്റെ പരാമർശത്തിൽ മാപ്പു പറയണമെന്നാവശ്യപ്പെട്ട് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലാണ് ബൽറാമിനെതിരെ ചന്ദ്രൻ രൂക്ഷമായി പ്രതികരിച്ചത്. വിഎസിനെതിരെ അസംബ്ലിയിൽ നാവുയർത്താൻ ബൽറാമിന് ധൈര്യമുണ്ടോയെന്നും ചന്ദ്രൻ ചോദിച്ചു. എംഎൽഎ എന്ന നിലയിൽ ബൽറാം പങ്കെടുക്കുന്ന മുഴുവൻ പരിപാടികൾക്കു മുമ്പിലും പ്രതിഷേധം സംഘടിപ്പിക്കും. തൃത്താലയിലെ അമ്മമാർ ചൂലുമായി ബൽറാമിനെ നേരിടുമെന്നും രാജേന്ദ്രൻ പറഞ്ഞു.