ശ്രീജിത്ത് സമരം അവസാനിപ്പിച്ചു
Update: 2018-05-28 01:32 GMT
സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം ഏറ്റെടുത്തതോടെയാണ് തീരുമാനം
സഹോദരന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് രേഖപ്പെടുത്തി. 783 ദിവസങ്ങള്‍ക്ക് ശേഷമാണ് കേരളം ഏറ്റവും ചര്‍ച്ച ചെയ്ത ഒറ്റയാള്‍ സമരം അവസാനിപ്പിക്കാനുള്ള തീരുമാനം ശ്രീജിത്ത് കൈകൊണ്ടത്. അനുജന് ശ്രീജിവന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം
സിബിഐയില്‍ വിശ്വാസമുണ്ടെന്നും സമരവുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ലെന്നും ശ്രീജിത്ത് പറഞ്ഞു.