മലപ്പുറം ഡിഫ്തീരിയ ഭീതിയില്‍; പ്രതിരോധ പ്രവര്‍ത്തനം തുടങ്ങി
രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി.
മലപ്പുറം ജില്ല ഡിഫ്തീരിയ ഭീതിയില്‍. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന താനൂര്‍ മോര്യ കോടുകാട് ചെറുവത്ത് കൊറ്റായി ഹംസക്കുട്ടി ഹാജിയുടെ മകന്‍ അല്‍ അമീനാണ് മരിച്ചത്. പൊന്നാനി മൗനത്തുല്‍ ഇസ്ലാം അറബിക് കോളജ് വിദ്യാര്‍ഥിയായിരുന്നു അമീന്‍. കുടുംബാംഗങ്ങള്‍ക്കും അയല്‍വാസികള്‍ക്കും ഉടന്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കും. കുത്തിവെപ്പ് എടുക്കുന്നതില്‍ മലപ്പുറം ജില്ലയിലുള്ളവര്‍ കാണിക്കുന്ന വിമുഖതയാണ് ഭീഷണിയാകുന്നതെന്നും ഡിഫ്തീരിയയെ ചെറുക്കുന്നതിനായി ഊര്‍ജിതമായ പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു.
ജില്ലയില്‍ ഡിഫ്തീരിയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ സാഹചര്യത്തില്‍ നടത്തിയ പരിശോധനയില്‍ 172000 പേര്‍ കുത്തിവെപ്പ് എടുക്കാത്തവരായി കണ്ടെത്തിയിരുന്നു. ഇതില്‍ 35,000 പേര്‍ 16 വയസ്സിന് താഴെയുള്ളവരാണ്.