അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ ജേക്കബ് തോമസ് സന്ദര്‍ശിച്ചു

Update: 2018-05-28 03:30 GMT
Editor : admin
അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ ജേക്കബ് തോമസ് സന്ദര്‍ശിച്ചു
Advertising

ആദിവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയലും അഴിമതി പുറത്ത് കൊണ്ടുവരികയുമായിരുന്നു ഡിജിപിയുടെ സന്ദര്‍ശന ലക്ഷ്യം

അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ വിജിലന്‍സ് ഡിജിപി ജേക്കബ് തോമസിന്റെ സന്ദര്‍ശനം. ആദിവാസികളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയലും അഴിമതി പുറത്ത് കൊണ്ടുവരികയുമായിരുന്നു ഡിജിപിയുടെ സന്ദര്‍ശന ലക്ഷ്യം. ഔദ്യോഗിക സംവിധാനങ്ങള്‍ ഒന്നുമില്ലാതെ അട്ടപ്പാടിയിലെത്തിയ ഡിജിപി ഊരില്‍ തങ്ങി. മേഖലയില്‍ 21 വകുപ്പുകളുടെയും ധനവിനിയോഗം പരിശോധിക്കുമെന്ന് ജേക്കബ് തോമസ് പറഞ്ഞു.

വൈകീട്ട് നാല് മണിയോടെയാണ് വിജിലന്‍സ് ഡിജിപി ജേക്കബ് തോമസ് അഗളിയിലെത്തിയത്. ഡ്രൈവര്‍ മാത്രമായിരുന്നു കൂടെ.
തായ്ക്കുല സംഘം, തമ്പ് തുടങ്ങിയ ആദിവാസി വിഭാഗങ്ങളുടെ സംഘടനകളുമായി ഡിജിപി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. ശിശുമരണ പരമ്പരകള്‍ക്ക് ശേഷം അട്ടപ്പാടിയില്‍ വിവിധ വകുപ്പുകള്‍ ചിലവഴിച്ച ഫണ്ടുകള്‍ പരിശോധിക്കുമെന്ന് ജേക്കബ് തോമസ് അറിയിച്ചു.

അഗളിയില്‍ നിന്നും തമിഴ്നാട് അതിര്‍ത്തിയിലുള്ള ആനക്കട്ടിയിലേക്കായിരുന്നു അടുത്ത യാത്ര. ദാസന്നൂര്‍ ഊരിലെത്തിയ ഡിജിപി അവിടത്തെ പ്രശ്നങ്ങളും ചോദിച്ചറിഞ്ഞു. രാത്രി ദാസന്നൂര്‍ ഊരിലാണ് ഡിജിപി താമസിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News