വെളളാപ്പള്ളി നടേശന്‍ കോളേജിലെ സമരത്തില്‍ സുഭാഷ് വാസുവിനെതിരെ സി പി എം

Update: 2018-05-29 02:39 GMT
വെളളാപ്പള്ളി നടേശന്‍ കോളേജിലെ സമരത്തില്‍ സുഭാഷ് വാസുവിനെതിരെ സി പി എം
Advertising

ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി നടേശന് പങ്കില്ലെന്നും കോളേജില്‍ കുട്ടികളെ പീഡിപ്പിക്കുന്നതിന് എതിരായ നിലപാടാണ് വെള്ളാപ്പള്ളിക്കുള്ളതെന്നും സജി ചെറിയാന്‍ പറഞ്ഞു.

Full View

കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളേജില്‍ കോടികളുടെ നാശനഷ്ടമുണ്ടാക്കിയത് സുഭാഷ് വാസുവിന്റെ ഗുണ്ടകളാണെന്നും അതിനു ശേഷം എസ്എഫ്‌ഐയെ പ്രതിസ്ഥാനത്ത് കൊണ്ടു വരാനുള്ള നീക്കം വിലപ്പോവില്ലെന്നും സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. ശ്രീനാരായണഗുരുവിന്റെ പ്രതിമ തകര്‍ത്തുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി നടേശന് പങ്കില്ലെന്നും കോളേജില്‍ കുട്ടികളെ പീഡിപ്പിക്കുന്നതിന് എതിരായ നിലപാടാണ് വെള്ളാപ്പള്ളിക്കുള്ളതെന്നും സജി ചെറിയാന്‍ പറഞ്ഞു.

കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളേജിലേയ്ക്ക് പ്രതിഷേധ മാര്!ച്ച് നടന്നപ്പോള്‍ പൊലീസിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ തള്ളിക്കയറിയതും അക്രമമുണ്ടായതും വസ്തുതയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കും. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണം തെറ്റാണ്. വിദ്യാര്‍ത്ഥികള്‍ പോയ ശേഷം സുഭാഷ് വാസുവിന്റെ ഗുണ്ടകള്‍ തന്നെയാണ് കോളേജ് അടിച്ചു തകര്‍ത്തതും ഗുരുദേവന്റെ പ്രതിമ തകര്‍ത്തതും. ജാതിവികാരം ഉയര്‍ത്തിവിട്ട് രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനുള്ള ഈ നീക്കം വിലപ്പോവില്ല.

വിവിധ പ്രദേശങ്ങളിലായി കോളേജിന്റെ ബസ്സുകള്‍ അടിച്ചു തകര്‍ത്ത കെഎസ്‌യുക്കാര്‍ക്കും എബിവിപിക്കാര്‍ക്കുമെതിരെ കേസ് കൊടുക്കാത്തത് എന്തു കൊണ്ടാണെന്നും സജി ചെറിയാന്‍ ചോദിച്ചു. സുഭാഷ് വാസുവിനെ കടന്നാക്രമിച്ച സി പി എം ജില്ലാ സെക്രട്ടറി പക്ഷേ വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണെന്ന് അഭിപ്രായപ്പെട്ടു. കോളേജ് പ്രശ്‌നത്തില്‍ എസ് എഫ് ഐയെ മാത്രമായി കുറ്റപ്പെടുത്താതെ കോളേജിന്റെ ഭാഗത്തും തെറ്റുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നേരത്തെ വെള്ളാപ്പള്ളിയും പ്രതികരിച്ചിരുന്നത്.

Tags:    

Similar News