നഴ്സിംഗ് വിദ്യാര്‍ത്ഥിനി റോജി റോയിയുടെ മാതാപിതാക്കളും സമരത്തിലേക്ക്

Update: 2018-05-29 22:59 GMT
Editor : Subin
നഴ്സിംഗ് വിദ്യാര്‍ത്ഥിനി റോജി റോയിയുടെ മാതാപിതാക്കളും സമരത്തിലേക്ക്
Advertising

തിരുവനന്തപുരം കിംഗ്‌സ്‌ ആശുപത്രി കെട്ടിടത്തിന്‌ മുകളില്‍ നിന്നും 2014 നവംബര്‍ 6 നാണ് കൊല്ലം നല്ലില സ്വദേശിനിയായ നഴ്‌സിംങ്‌ വിദ്യാര്‍ത്ഥിനി റോജി റോയി വീണുമരിച്ചത്‌. ..

തിരുവനന്തപുരം കിംസ്‌ ആശുപത്രി കെട്ടിടത്തിന്‌ മുകളില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ മരിച്ച നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനി റോജി റോയിയുടെ മാതാപിതാക്കളും നീതിക്കായി സമരത്തിനൊരുങ്ങുന്നു. 2 വര്‍ഷമായിട്ടും സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ പൊലീസ്‌ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ്‌ സെക്രട്ടറിയേറ്റ്‌ പടിക്കല്‍ സമരം ആരംഭിക്കുന്നത്‌. റോജി റോയിയുടെ ബധിരരും മൂകരുമായ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക്‌ വരെ നേരത്തെ പരാതി നല്‍കിയിരുന്നു.

Full View

തിരുവനന്തപുരം കിംഗ്‌സ്‌ ആശുപത്രി കെട്ടിടത്തിന്‌ മുകളില്‍ നിന്നും 2014 നവംബര്‍ 6 നാണ് കൊല്ലം നല്ലില സ്വദേശിനിയായ നഴ്‌സിംങ്‌ വിദ്യാര്‍ത്ഥിനി റോജി റോയി വീണുമരിച്ചത്‌. കിംഗ്‌സ് ആശുപത്കിക്ക് കീഴിലുളള നഴ്‌സിംഗ്‌ കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ റോജി റോയിക്കെതിരെ ജൂനിയര്‍ വിദ്യാര്‍ത്ഥിനികള്‍ റാഗിങ്ങിന്‌ പരാതി നല്‍കിയിരുന്നെന്നും ഇതില്‍ മനംനൊന്ത്‌ കുട്ടി ആത്മഹത്യ ചെയ്‌തതെന്നുമായിരുന്നു മാനേജ്‌മെന്‍റ് വിശദീകരണം.

എന്നാല്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച എസിപി കെ ഇ ബൈജു റോജി റോയിയെ പ്രിന്‍സിപ്പാള്‍ അടക്കമുള്ളവര്‍ മാനസികമായി പീഡിപ്പിച്ചതായി കണ്ടെത്തി. റിപ്പോര്‍ട്ട്‌ ഡിജിപിക്ക്‌ കൈമാറുകയും ചെയ്‌തിരുന്നു. എന്നാല്‍ രണ്ട്‌ വര്‍ഷം കഴിഞ്ഞിട്ടും സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലും നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ റോജി റോയിയുടെ ബധിരരും മൂകരുമായ മാതാപിതാക്കള്‍ സമരത്തിന്‌ ഒരുങ്ങുന്നത്‌.

ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളന്നും റോജി റോയിക്ക്‌ ഉണ്ടായിരുന്നില്ലെന്ന നിലപാടിലാണ്‌ ബന്ധുക്കള്‍ ഇപ്പോഴും ഉള്ളത്‌. റോജി റോയിക്കെതിരെ ഉണ്ടായ റാംഗിംങ് പരാതി കെട്ടിച്ചമച്ചതാണെന്ന്‌ നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നതാണ്‌.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News