ശരീരം തളര്‍ന്നെങ്കിലും മനസ് തളരാതെ സുരേഷ്, ഒരു ദിവസം 10 കുടകള്‍ നിര്‍മ്മിക്കും
സേതു അമ്പ്രല്ലഎന്ന പേരില്‍ ഒരു ബ്രാന്‍ഡ് നെയിമും സ്വന്തമാക്കി
ശരീരം അരക്ക് താഴോട്ട് പൂര്‍ണ്ണമായും തളര്‍ന്ന വിതുര സ്വദേശി സുരേഷ് കുമാര്‍ കിടന്ന കിടപ്പില്‍ ദിവസം പത്ത് കുട നിര്‍മ്മിക്കും. സേതു അമ്പ്രല്ലഎന്ന പേരില്‍ ഒരു ബ്രാന്‍ഡ് നെയിമും സ്വന്തമാക്കി. ഓര്‍ഡര്‍ നല്‍കുകയാണങ്കില്‍ എത്ര കുട വേണമെങ്കിലും നിര്‍മ്മിച്ച് നല്‍കാമെന്നാണ് സുരേഷ് നല്‍കുന്ന ഉറപ്പ്.
വീഴ്ചയില്‍ ശരീരം തളര്‍ന്നെങ്കിലും മനസ്സിന് ഒരു പോറല്‍ പോലും ഏറ്റിട്ടില്ല. എല്ലാ ദിവസവും കുട കെട്ടും. ഒരു കുട നിര്‍മ്മിക്കാന്‍ വേണ്ടി വരുന്ന സമയം മുക്കാല്‍ മണിക്കൂറാണ്. സ്വദേശി ഗ്രാമവികസന കേന്ദ്രമാണ് പരിശീലനം കൊടുത്തത്. ഗോവയില്‍ വരെ സേതു അമ്പ്രല്ലക്ക് ആവശ്യക്കാരുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകനും പ്രായമായ അമ്മയുമാണ് സുരേഷിനുള്ളത്. അന്നത്തെ ജീവിതം ഉന്തി തള്ളി കൊണ്ടുപോകാന്‍ ഇപ്പോള്‍ പറ്റുന്നുണ്ടങ്കിലും മഴക്കാലം കഴിയുമ്പോള്‍ ദുരിതവും തുടങ്ങും. ശരീരം തളര്‍ന്ന് കിടപ്പിലായവര്‍ക്ക് കുട കെട്ടാനുള്ള പരിശീലനം സുരേഷ് കൊടുക്കുന്നുണ്ട്, കൂടെ കുറച്ചേറേ മനക്കരുത്തും.