കൊല്ലത്തെ കുട്ടിക്കഥക്കളില്‍ ഉമ്മന്‍ചാണ്ടി വില്ലന്‍
കുട്ടികള്‍ക്കായുളള മാസികയിലും മുഖ്യമമന്ത്രിയെ പരിഹാസിച്ച സിപിഎം. മുകേഷിന്‍രെ പ്രചാരണത്തിനായി സിപിഎം പുറത്തിറക്കിയ മധുരമാമ്പഴമെന്ന് കുട്ടികുടെ മാസികയിലാണ് ഉമ്മന്‍ചാണ്ടി വില്ലനായി എത്തുന്നത്
കുട്ടികള്‍ക്കായുളള മാസികയിലും മുഖ്യമമന്ത്രിയെ പരിഹാസിച്ച സിപിഎം. മുകേഷിന്‍രെ പ്രചാരണത്തിനായി സിപിഎം പുറത്തിറക്കിയ മധുരമാമ്പഴമെന്ന് കുട്ടികുടെ മാസികയിലാണ് ഉമ്മന്‍ചാണ്ടി വില്ലനായി എത്തുന്നത്. മുകേഷിന്‍രെ സാന്നിധ്യത്തില്‍ ബാലതാരം ഗൗരവ് മേനോന്‍ മാസിക പ്രകാശനം ചെയ്തു
കവര്‍പേജ് കണ്ടാല്‍ കുട്ടികളുടെ മാസികയായി തോന്നുമെങ്കിലും അകത്തേക്ക് ചെല്ലും തോറും കളി മാറും. മാസികിലെ എല്ലാക്കഥയിലേയും വില്ലന്‍ ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടി ഭരിക്കുന്ന കാട്ടില്‍ അരിമണികിട്ടാതായ കുട്ടനുറുമ്പിന്‍രെയും കൂട്ടുകാരുടെയും ദുഖം, മുകേഷ് മാമന്‍രെ അടുത്തേക്ക് പോകാനിറങ്ങിയ ഉണ്ണിമായയെും ഉ്ണിക്കുട്ടനെയും വഴിയില്‍ തടയാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി, കാട്ടിലെ രാജാവായ ഗര്‍ബാര്‍ സിംഹത്തിന്‍ര കൈയ്യില്‍ നിന്ന് വഴക്ക് കേള്‍ക്കേണ്ടി വരുന്ന ഉമ്മന്‍ചാണ്ടി ഇങ്ങനെ പോകുന്നു മാസികിലെ കഥകള്‍. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന ഉപദേശത്തിലാണ് ഒട്ടുമിക്ക കഥകളും അവസാനിക്കുന്നത്. മാസിക നടന്‍ മുകേഷിന്റെ സാന്നിധ്യത്തില്‍ ബാലതാരം ഗൗരവ് മേനോന്‍ പ്രകാശനം ചെയ്തു.
മാസികയിലെ കഥകള്‍ പോരാത്തതിന് പ്രകാശനത്തിനെത്തിയ കൊച്ച് കൂട്ടുകാര്‍ക്ക് മുകേഷിന്‍രെ വകയും സാരോപദേശ കഥകളുണ്ടായിരുന്നു
കഥകളേല്ലാം കൊച്ച് കൂട്ടുകാര്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കിലും പരിപാടിക്കെത്തിയ മുതിര്‍ന്നവരെ അത്ഭുതപ്പെടുത്തിയത് മാസികയില്‍ ഉണ്ണിക്കുട്ടനും ഉണ്ണിമായക്കും സിപിഎം ജില്ലാ സെക്രട്ടറി കെഎന്‍ ബാലഗോപാല്‍ നിറം കൊടുത്തു എന്നതാണ്. ജില്ലാ സെക്രട്ടറിയുടെ ഉള്ളില്‍ ഇത്രത്തോളം കുട്ടിത്തം ഒളിഞ്ഞ് ഇരിപ്പുണ്ടോ എന്നാണ് ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്പരം ചോദിക്കുന്നത്.