ഗിന്നസ് റെക്കോഡ് പ്രകടനവുമായി വത്സരാജിന്റെ മോട്ടിവേഷന്‍ ക്ലാസ്
അവസാനം 81 മണിക്കൂര്‍ 16 മിനിറ്റ് നേരത്തെ സംസാരത്തിനു ശേഷമാണ് വത്സരാജ് അവസാനിപ്പിച്ചത്
തുടര്‍ച്ചയായി 81 മണിക്കൂര്‍ മോട്ടിവേഷന്‍ ക്ലാസെടുത്ത് കോഴിക്കോട് സ്വദേശി വത്സരാജ് ഫറോക്ക് ഗിന്നസ് റെക്കോര്‍ഡിട്ടു. ഫറോക്ക് നഗരസഭാ ഓഡിറ്റോറിയത്തില്‍ നിരവധിയാളുകളെ സാക്ഷി നിര്‍ത്തിയായിരുന്നു വത്സരാജിന്റെ പ്രകടനം. കോട്ടയംകാരനായ ബിനു കണ്ണന്താനത്തിന്റെ റെക്കോര്‍ഡാണ് വത്സരാജ് മറികടന്നത്.
ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ അഞ്ചു മണിക്ക് തുടങ്ങിയതാണ് വത്സരാജ് ഫറോക്കിന്റെ ഈ മോട്ടിവേഷന്‍ ക്ലാസ്. ഇടമുറിയാതെ വാക്കുകള്‍ പ്രവഹിക്കുമ്പോള്‍ കൈയടിയുമായി നാട്ടുകാരും ഒപ്പമുണ്ട്. ഇടക്കിടെ സദസിനെ കൈയിലെടുത്ത് ഗാനങ്ങളും.
മറ്റൊരു മലയാളിയായ ബിനു കണ്ണന്താനത്തിന്റെ 77 മണിക്കൂറെന്ന റെക്കോര്‍ഡ് മറി കടക്കുകയായിരുന്നു ലക്ഷ്യം. ഒടുവില്‍ ആ കടമ്പയും വത്സരാജ് മറി കടന്നു.
അവസാനം 81 മണിക്കൂര്‍ 16 മിനിറ്റ് നേരത്തെ സംസാരത്തിനു ശേഷമാണ് വത്സരാജ് അവസാനിപ്പിച്ചത്. ഒരു മണിക്കൂര്‍ കൂടുമ്പോള്‍ അഞ്ച് മിനിറ്റ് ഇടവേള എടുക്കാമെന്നാണ് ഗിന്നസ് അധികൃതരുടെ നിര്‍ദേശം. പക്ഷേ ആദ്യത്തെ 15 മണിക്കൂറില്‍ വത്സരരാജ് ഇടേവള പോലും എടുക്കാതെയാണ് വത്സരാജ് റെക്കോര്‍ഡിലേക്ക് സംസാരിച്ചു കയറി.