ചങ്ങനാശേരി സീറ്റിനും കേരള കോണ്‍ഗ്രസ് എമ്മില്‍ പിടിവലി

Update: 2018-05-30 09:23 GMT
Editor : admin
ചങ്ങനാശേരി സീറ്റിനും കേരള കോണ്‍ഗ്രസ് എമ്മില്‍ പിടിവലി
ചങ്ങനാശേരി സീറ്റിനും കേരള കോണ്‍ഗ്രസ് എമ്മില്‍ പിടിവലി
AddThis Website Tools
Advertising

സിറ്റിങ് എംഎല്‍എ സിഎഫ് തോമസിനെതിരെ നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

ചങ്ങനാശേരി സീറ്റിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മില്‍ കലഹം. സിറ്റിങ് എംഎല്‍എ സിഎഫ് തോമസിനെതിരെ നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. യൂത്ത് ഫ്രണ്ട് എം മുന്‍ സംസ്ഥാന പ്രസിഡന്റ് ജോബ് മൈക്കിളിനു വേണ്ടിയാണ് പോസ്റ്ററുകള്‍. ജോബ് മൈക്കിളിനു വേണ്ടി ബുക്ക് ചെയ്ത് ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു.

കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസ് എംഎല്‍എയ്ക്കെതിരെ പാര്‍ട്ടിയില്‍ തന്നെ പടയൊരുക്കം. യൂത്ത് ഫ്രണ്ട് മുന്‍ സംസ്ഥാന പ്രസിഡന്റും ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയുമായ ജോബ് മൈക്കിളാണ് ചങ്ങനാശേരി സീറ്റ് ആവശ്യപ്പെട്ട് വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ തവണ സിപിഎം കോട്ടയായ തളിപ്പറമ്പില്‍ മത്സരത്തിന് ഇറങ്ങിയപ്പോള്‍ തന്നെ ജയസാധ്യതയുള്ള ചങ്ങനാശേരി അടുത്തതവണ നല്‍കാമെന്ന് പാര്‍ട്ടി നേതൃത്വം ഉറപ്പുനല്‍കിയതായാണ് ജോബ് മൈക്കിളിന്റെ അവകാശവാദം.

പുതിയ തലമുറക്കായി അധികാരം തലയ്ക്കുപിടിച്ച എംഎല്‍എ വഴിമാറണമെന്നാണ് പോസ്റ്റര്‍‍. ജനകീയ വേദിയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജോസ് കെ മാണി എംപിയോട് അടുപ്പം പുലര്‍ത്തുന്ന ജോബ് മൈക്കിളിനായി ചുവരെഴുത്തുകളും ചങ്ങനാശേരി നഗരത്തില്‍ പ്രത്യക്ഷപ്പെട്ടു. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും മുമ്പെ ചുവരെഴുതിയവര്‍ക്ക് അതു മായിച്ചുകളയേണ്ടിവരുമെന്നാണ് കെഎം മാണിയുടെ പ്രതികരണം.

സീറ്റ് ആവകാശവാദവുമായി ജോബ് മൈക്കിള്‍ മുമ്പ് ഫേസ്‍ബുക്കിലും പോസ്റ്റ് ഇട്ടിരുന്നു. എക്കാലവും മാണി വിഭഗത്തിലെ രണ്ടാമനായി അറിയപ്പെടുന്ന സിഎഫ് തോമസ് എംഎല്‍എ കെഎം മാണിയുടെ വിശ്വസ്തനാണ്.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News