പുരാവസ്തു വകുപ്പിന് കീഴിലുള്ള രേഖകള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കണമെന്ന് ഉത്തരവ്

Update: 2018-05-30 22:25 GMT
Editor : Jaisy
പുരാവസ്തു വകുപ്പിന് കീഴിലുള്ള രേഖകള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കണമെന്ന് ഉത്തരവ്
Advertising

ഗവേഷണാവശ്യങ്ങള്‍ക്കും മറ്റുമായി രേഖകള്‍ ആവശ്യപ്പെടുമ്പോള്‍ പുരാവസ്തു വകുപ്പ് നല്‍കാതിരിക്കുകയോ അഥവാ നല്‍കുന്ന രേഖകള്‍ക്ക് വലിയ തുക ഈടാക്കുകയോ ചെയ്തിരുന്നു

പുരാവസ്തു വകുപ്പിന് കീഴിലുള്ള രേഖകള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷ്ണര്‍ വിന്‍സന്റ എം.പോള്‍ ഉത്തരവിറക്കി. ഗവേഷണാവശ്യങ്ങള്‍ക്കും മറ്റുമായി രേഖകള്‍ ആവശ്യപ്പെടുമ്പോള്‍ പുരാവസ്തു വകുപ്പ് നല്‍കാതിരിക്കുകയോ അഥവാ നല്‍കുന്ന രേഖകള്‍ക്ക് വലിയ തുക ഈടാക്കുകയോ ചെയ്തിരുന്നു.

Full View

1913 മുതല്‍ 56 വരെയുള്ള രഹസ്യ സ്വഭാവമുള്ള രേഖകള്‍,1904 മുതല്‍ 49 വരെയുള്ള കോടതിയുമായ ബന്ധപ്പെട്ട രേഖകള്‍, 1958 മുതല്‍ 80 വരെയുള്ള ആഭ്യന്തര മാന്ത്രാലയത്തിന്റെ ഫയലുകള്‍, സുഭാഷ് ചന്ദ്ര ബോസ് നയിച്ച ഐ എന്‍ എയുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയപ്പോള്‍ മുകളില്‍ നിന്ന് അനുമതിയുണ്ടെങ്കില്‍ മാത്രമെ രേഖകള്‍ നല്‍കാനാവുവെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കി. രേഖകള്‍ ഫോട്ടോ കോപ്പി എടുക്കുന്നതിന് വലിയ തുക നല്‍കേണ്ടിയും വരും. ഇതിനെതിരെ നല്‍കിയ പരാതിയിലാണ് മുഖ്യ വിവരാവകാശ കമ്മീഷ്ണറുടെ ഉത്തരവ്.

വിവരാവകാശ നിയമ പ്രകാരം പുരാവസ്തു വകുപ്പില്‍ നിന്ന് രേഖകള്‍ നല്‍കുന്നതിന് കൂടുതല്‍ തുക ഈടാക്കാനാകില്ലെന്നും മറ്റ് നടപടി ക്രമങ്ങള്‍ പാടില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. അടിയന്തിരാവസ്ഥ കാലമടക്കമുള്ള പല രേഖകളും ഗവേഷണത്തിനോ പഠനത്തിനോ ലഭിക്കുന്നത് വലിയ ദുഷ്കരമായിരുന്നു. പുതിയ ഉത്തരവ് പ്രകാരം സാധാരണക്കാരനും ഇത്തരം രേഖകള്‍ ലഭിക്കാന്‍ സാഹചര്യമൊരുങ്ങും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News