ഇല്ലാത്ത പ്രൊഫസര്‍ പദവി ഉണ്ടെന്ന് അവകാശപ്പെടുന്ന മന്ത്രി ലോ അക്കാദമിക്കെതിരെ നടപടിയെടുക്കുമോ? വി ടി ബല്‍റാം
വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന് പേരിന് മുന്‍പില്‍ പ്രൊഫസറെന്ന് വെയ്ക്കാന്‍ അവകാശമില്ലെന്ന് വി ടി ബല്‍റാം എംഎല്‍എ.
വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന് പേരിന് മുന്‍പില്‍ പ്രൊഫസറെന്ന് വെയ്ക്കാന്‍ അവകാശമില്ലെന്ന് വി ടി ബല്‍റാം എംഎല്‍എ. കോളജ് അധ്യാപകർക്ക് പ്രൊഫസർ പദവി അനുവദിക്കാനുള്ള യുജിസി ചട്ടങ്ങളെക്കുറിച്ച് താൻ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് "എയ്‌ഡഡ് കോളജ് അധ്യാപകർക്ക് പ്രൊഫസർ പദവി നൽകുന്നില്ല" എന്നാണ് വിദ്യാഭ്യാസ മന്ത്രി തന്നെ ബല്‍റാമിന് രേഖാമൂലം നല്‍കിയ മറുപടി.
മറുപടിയിൽപ്പോലും അദ്ദേഹം സ്വന്തം പേരായി കാണിച്ചിരിക്കുന്നത് "പ്രൊഫ. സി രവീന്ദ്രനാഥ്" എന്നാണെന്നത് കൗതുകകരമാണെന്നും ബല്‍റാം പറയുന്നു. എയ്‌ഡഡ് കോളജായ തൃശൂർ സെന്റ് തോമസ് കോളേജിലെ അധ്യാപകനായിരുന്ന സി രവീന്ദ്രനാഥിന് പേരിനൊപ്പം പ്രൊഫസർ എന്ന് വെക്കാൻ നിയമപരമായി അർഹതയില്ല എന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. സർവ്വകലാശാലകളുടെ പ്രോ ചാൻസലർ കൂടിയായ വിദ്യാഭ്യാസ മന്ത്രി തന്നെ ഇങ്ങനെ യുജിസി നിയമങ്ങൾ ലംഘിച്ച് ഇല്ലാത്ത പദവികൾ ഉണ്ടെന്ന് അവകാശപ്പെടുന്നത് ലജ്ജാകരമാണ്. സ്വന്തം കാര്യത്തിൽ നടപടിയെടുക്കാത്ത അദ്ദേഹം ലോ അക്കാദമി വിഷയത്തിൽ എന്തെങ്കിലും നടപടിയെടുക്കാത്തതിൽ അത്ഭുതമില്ലെന്നും ബല്‍റാം ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
കോളേജ് അധ്യാപകർക്ക് പ്രൊഫസർ പദവി അനുവദിക്കാനുള്ള യുജിസി ചട്ടങ്ങളേക്കുറിച്ച് ഞാൻ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് "എയ്...
Posted by VT Balram on 4hb Februari 2017