രാജ്യത്തെ നിയമങ്ങള്‍ വെച്ച് സഭാനിയമങ്ങള്‍ ചോദ്യം ചെയ്യരുത്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

Update: 2018-05-31 20:05 GMT
Editor : Sithara
രാജ്യത്തെ നിയമങ്ങള്‍ വെച്ച് സഭാനിയമങ്ങള്‍ ചോദ്യം ചെയ്യരുത്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Advertising

ദു:ഖവെള്ളി സന്ദേശത്തില്‍ ഭൂമി ഇടപാട് പരാമര്‍ശിച്ച് സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

രാജ്യത്തെ നിയമങ്ങള്‍ വെച്ച് സഭാ നിയമങ്ങളെ ചോദ്യംചെയ്യരുതെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. ദൈവത്തിന്‍റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്കമാലി - എറണാകുളം അതിരൂപതയുടെ ഭൂമിയിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം ഹൈക്കോടതിയെ സമീപിച്ചതിനെ പരോക്ഷമായി വിമര്‍ശിച്ചാണ് കര്‍ദിനാളിന്‍റെ സന്ദേശം.

Full View

അങ്കമാലി - എറണാകുളം അതിരൂപത ഭൂമി ഇടപാടില്‍ താന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി നടപടിയെ തള്ളിപ്പറയും വിധത്തിലാണ് കര്‍ദിനാള്‍ ആലഞ്ചേരിയുടെ ദുഃഖവെള്ളി സന്ദേശം. അതിന് വഴിയൊരുക്കിയ സഭയ്ക്കുള്ളിലുള്ളവരെയും അദ്ദേഹം വിമര്‍ശിച്ചു.

ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ ഡോക്ടര്‍ തോമസ് തറയിലും ഭൂമി ഇടപാട് പരോക്ഷമായി പരാമര്‍ശിച്ചു. പൊതുസമൂഹത്തില്‍ സഭയെ അപഹസിക്കാന്‍ ചില അജപാലകര്‍ തന്നെ നേതൃത്വം നല്‍കുന്നുവെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ തോമസ് തറയില്‍ തിരുവനന്തപുരത്ത് പറഞ്ഞു. സഭയെ തകര്‍ക്കാന്‍ സഭയ്ക്കകത്തും പുറത്തുമുള്ളവര്‍ ശ്രമിച്ചിട്ടുണ്ടെന്ന് കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കായ്ക്കലും പറഞ്ഞു‍. പണത്തിന് വേണ്ടി ബന്ധങ്ങളെ തകിടം മറിയ്ക്കുന്ന മനോഭാവം നമ്മള്‍ക്കിടയിലുണ്ടെന്നാണ് വര്‍ഗീസ് ചക്കാലയ്ക്കല്‍ ചൂണ്ടിക്കാട്ടിയത്.

കര്‍ദിനാള്‍ ക്ലിമ്മിസ് കത്തോലിക്ക ബാവ, ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം എന്നിവര്‍ തലസ്ഥാനത്തെ ചടങ്ങുകളില്‍ സംസാരിച്ചെങ്കിലും ഭൂമി ഇടപാട് പരാമര്‍ശിച്ചില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News