ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി

Update: 2018-05-31 06:38 GMT
Editor : Sithara
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി
Advertising

പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടില്ലാത്തതിനാൽ സ്ഥാനാർഥികൾ ചെലവഴിക്കുന്ന പണത്തിന് മേൽ നിയന്ത്രണം ഏർപ്പെടുത്താൻ ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയില്ല.

ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നത് സ്ഥാനാർഥികളെക്കാള്‍ തിരിച്ചടിയാവുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് തന്നെയാണ്. പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടില്ലാത്തതിനാൽ സ്ഥാനാർഥികൾ ചെലവഴിക്കുന്ന പണത്തിന് മേൽ നിയന്ത്രണം ഏർപ്പെടുത്താൻ ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയില്ല. നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയതിനാൽ കമ്മീഷൻ നിശ്ചയിച്ച പരിധിയേക്കാൾ ഉയർന്ന തുക ചെലവഴിക്കാൻ എല്ലാ പാർട്ടികൾക്കും കഴിയും.

Full View

ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് വൈകിയാൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും വലിയ സാമ്പത്തിക ബാദ്ധ്യതയാണ് അതുമൂലം ഉണ്ടാവുക. നീണ്ടുപോകുന്ന അത്രയും ദിവസം പ്രചാരണത്തിന്റെ ചൂടും ആവേശവും പിടിച്ചു നിർത്താൻ വലിയ തുക ചെലവഴിക്കേണ്ടി വരും.

പക്ഷേ പ്രഖ്യാപനം വൈകുന്നതോടെ പാര്‍ട്ടികളേക്കാള്‍ വലിയ തിരിച്ചടിയുണ്ടാക്കിയിരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിനാൽ ഇപ്പോൾ സ്ഥാനാർഥികൾ ചെലവഴിക്കുന്ന പണത്തിന്‍റെ കണക്ക് എടുക്കാനാവില്ല. അതിൽത്തന്നെ നടന്നുകഴിഞ്ഞ കൺവെൻഷനുകൾ, ജാഥകൾ, അനൗൺസ്മെന്റുകൾ, നോട്ടീസ് വിതരണം തുടങ്ങിയവയുടെ ചെലവ് പിന്നീട് കണക്കാക്കാനുമാവില്ല. അതായത്, പ്രഖ്യാപനം വൈകുന്തോറും സ്ഥാനാർത്ഥികൾക്ക് നിശ്ചിത പരിധിയേക്കാൾ ഉയർന്ന തുക ചെലവഴിക്കാനുള്ള അവസരം തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ഒരുക്കുകയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News