സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പിങ്ക് പൊലീസ് പെട്രോളിങ്

Update: 2018-06-01 16:01 GMT
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പിങ്ക് പൊലീസ് പെട്രോളിങ്
Advertising

ത്രീകളോ കുട്ടികളോ അപകടത്തില്‍പ്പെട്ടാല്‍ 181 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ മാത്രം മതി

Full View

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പുതിയ പദ്ധതിയുമായി സംസ്ഥാന പൊലീസ്. പിങ്ക് പൊലീസ് പെട്രോളിങ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. സ്ത്രീകളോ കുട്ടികളോ അപകടത്തില്‍പ്പെട്ടാല്‍ 181 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ മാത്രം മതി. പിങ്ക് പോലീസ് സ്ഥലത്തേക്ക് പറന്നെത്തും. നിരീക്ഷണ കാമറകളും ജിപിഎസും ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളുളള വാഹനമാണ് പെട്രോളിങിനായി തയ്യാറാക്കിയിരിക്കുന്നത്. വാഹനത്തിന്റെ ഡ്രൈവറടക്കമുളളവര്‍ വനിതകളായിരിക്കും.

പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ നടപ്പിലാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലാവിജയനും ചേര്‍ന്ന് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനവും പെട്രോളിങ് വാഹനങ്ങളുടെ ഫ്ലാഗ്ഓഫും നിര്‍വ്വഹിച്ചു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കലാണ് പിങ്ക് പൊലീസിന്റെ ദൌത്യം.

Tags:    

Similar News