ദി ഹിന്ദു - മീഡിയവണ്‍ പൂക്കള മത്സരം

Update: 2018-06-01 09:27 GMT
Editor : Sithara
Advertising

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖല തിരിച്ചായിരുന്നു ദി ഹിന്ദു പത്രത്തിന്‍റെയും മീഡിയവണ്‍ ചാനലിന്‍റെയും ആഭിമുഖ്യത്തിലാണ് പൂക്കള മത്സരം സംഘടിപ്പിച്ചത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖല തിരിച്ചായിരുന്നു ദി ഹിന്ദു പത്രത്തിന്‍റെയും മീഡിയവണ്‍ ചാനലിന്‍റെയും ആഭിമുഖ്യത്തിലാണ് പൂക്കള മത്സരം സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് വിമന്‍സ് കോളജില്‍ നടന്ന മത്സരത്തില്‍ 50 ടീമുകളാണ് പങ്കെടുത്തത്. അഞ്ച് പേരായിരുന്നു ഒരു ടീമില്‍. കോഴിക്കോട് സംഘടിപ്പിച്ച പൂക്കള മത്സരത്തില്‍ മലബാറില്‍ നിന്നുള്ള മുപ്പതോളം ടീമുകള്‍ പങ്കെടുത്തു.

Full View

ഓരോ വര്‍ഷവും ടീമുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. ടീമംഗങ്ങള്‍ ആവേശത്തോടെയാണ് മത്സരത്തെ ഏറ്റെടുത്തത്. രണ്ടര മണിക്കൂറായിരുന്നു മത്സര ദൈര്‍ഘ്യം. തിരുവനന്തപുരത്ത് മത്സരം നടന്‍ മണിയന്‍പിള്ള രാജു ഉദ്ഘാടനം ചെയ്തു. 20000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 12,500 രൂപയും മൂന്നാം സമ്മാനം 7,500 രൂപയുമാണ്.

കോഴിക്കോട് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നടന്‍ വിനീത് വിതരണം ചെയ്തു. കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ തിരുവനന്തപുരത്തെ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News