വേങ്ങരയിലെ പോരാട്ടത്തിന് എട്ട് സ്ഥാനാര്‍ത്ഥികള്‍

Update: 2018-06-03 09:40 GMT
Editor : admin
Advertising

ആറു പേരുടെ പത്രികകള്‍ തള്ളി.ഈ മാസം 27 വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ അന്തിമ ചിത്രം തെളിഞ്ഞു. സൂക്ഷ്മ പരിശോധനയില്‍ പ്രധാന മുന്നണികളുടേതുള്‍പ്പെടെ എട്ട് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു..ആറു പേരുടെ പത്രികകള്‍ തള്ളി.ഈ മാസം 27 വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം.

മലപ്പുറം കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ ആയിരുന്നു നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന..അഞ്ച് ഡമ്മി സ്ഥാനാര്ത്ഥികളുടേതടക്കം ആറ് പേരുടെ പത്രികകളാണ് തള്ളിയത്.പ്രചാരണ രംഗത്ത് മികച്ചമുന്നേറ്റം നടത്താനായത് ഫലത്തില്‍ പ്രതിഫലിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എ ന്‍ എ ഖാദര്‍ പറഞ്ഞു.

ഇടത് സ്ഥാനാര്‍ത്ഥി പിപി ബഷീറും മികച്ച പ്രതീക്ഷയിലാണ്. മികച്ച പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നതെന്നയാരിന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രന്‍റെ പ്രതികരണം.സമ്മര്‍ദങ്ങളുണ്ടെങ്കിലും മത്സര രംഗത്ത് ഉറച്ച് നില്‍ക്കുമെന്ന് മുസ്ലീം ലീഗ് വിമതന്‍ കെ ഹംസ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News