ജിഷ്ണു കേസ് സിബിഐക്ക് വിടുന്നു
അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ജിഷ്ണുവിന്റെ പിതാവിനെ അറിയിക്കുകയും ചെയ്തു.
ജിഷ്ണു പ്രണോയി കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്വം സര്‍ക്കാര്‍ അംഗീകരിച്ചു. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്‍റെ പിതാവ് കത്ത് നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
ജിഷ്ണു പ്രണോയി കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പിതാവ് അശോകന്‍ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് ഗസ്റ്റ് ഹൌസില്‍ വെച്ചയായിരുന്നു അശോകന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ജിഷ്ണുവിന്റെ പിതാവിനെ അറിയിക്കുകയും ചെയ്തു. നേരത്തെ ഡിജിപിക്ക് നല്‍കിയ അപേക്ഷ പരിഗണിച്ച് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു.
കേരള പോലീസിന്റെ അന്വേഷണത്തില്‍ കേസ് അട്ടിമറിക്കപ്പെടുന്നതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജിഷ്ണുവിന്റെ പിതാവ് അശോകന്‍ നേരത്തെ വിശദീകരിച്ചത്.. ഡി ജിപി ഓഫീസിന് മുന്നില്‍ മഹിജയടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണമെന്ന ആവശ്യവും കുടുംബം മുഖ്യമന്ത്രി മുന്നില്‍ വെച്ചിട്ടുണ്ട്