ചെങ്ങന്നൂരില്‍ 76.26 ശതമാനം പോളിങ്
കഴിഞ്ഞ തവണത്തെ പൊളിങ് നിരക്ക് ഉപതെരഞ്ഞെടുപ്പിൽ മറികടന്നു
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ് . ഒടുവിൽ വിവരം ലഭിക്കുമ്പോൾ 76.26 ശതമാനമാണ് പോളിംഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് ഇൌ കണക്ക്. 8.05നാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. കഴിഞ്ഞ തവണത്തെ പൊളിങ് നിരക്ക് ഉപതെരഞ്ഞെടുപ്പിൽ മറികടന്നു. വോട്ടർമാരുടെ മികച്ച പ്രതികരണത്തിൽ പ്രതീക്ഷയർപ്പിച്ചാണ് സ്ഥാനാർത്ഥികൾ. കാര്യമായ അനിഷ്ട സംഭവങ്ങളില്ലാതെയാണ് പൊളിങ്ങ് അവസാനിച്ചത്.
രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിന് ആവേശകരമായ പ്രതികരണമാണ് വോട്ടർമാരിൽ നിന്ന് ഉണ്ടായത്. 2016 ലെ പൊതു തെരഞ്ഞെടുപ്പിൽ 74 . 36 ആയിരുന്നു പോളിങ് ശതമാനമെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ വൈകിട്ട് 5 ന് പുറത്തു വിട്ട കണക്ക് പ്രകാരം 74. 5 പേർ വോട്ട് രേഖപ്പെടുത്തി. പൊളിങ്ങ് അവസാനിക്കുമ്പോൾ ഇത് 80 ശതമാനത്തിലേക്ക് എത്തിയേക്കും
പോളിങ് ആരംഭിക്കുന്നതിന് മുമ്പേ തന്നെ പൊളിങ് സ്റ്റേഷനുകളിൽ വലിയ ക്യൂ ദ്യശ്യമായിരുന്നു. ആദ്യ 3 മണിക്കൂറിനുള്ളിൽ തന്നെ മണ്ഡലത്തിലെ നാലിൽ ഒന്ന് വോട്ടുകളും പോൾ ചെയ്യപ്പെട്ടു. ഇടക്ക് മഴ എത്തിയപ്പോൾ മന്ദഗതിയിലായെങ്കിലും ഉച്ചക്ക് 1 മണിയോടെ 50 % ൽ അധികം പേർ വോട്ടു ചെയ്തു. വോട്ടർമാരുടെ മികച്ച പ്രതികരണം ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നതാണെന്ന് സ്ഥാനാർത്ഥികൾ അവകാശപ്പെട്ടു.
തൃപ്പെരുന്തുറയിൽ വോട്ടിങ് യന്ത്രത്തിന്റെ തകരാർ മൂലവും മുളക്കുഴയിൽ വൈദ്യുതി നിലച്ചതിനാലും പോളിങ് ഇടക്ക് തടസപ്പെട്ടു. ആകെ 181 ബൂത്തുകളിൽ 22 പ്രശ്ന ബാധിത ബൂത്തുകൾ ഉണ്ടെയിരുന്നെങ്കിലും കാര്യമായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈകിട്ട് 6 മണി വരെയാണ് പോളിങ് എങ്കിലും അതിന് ശേഷവും ചിലയിടങ്ങളിൽ ക്യൂ ദൃശ്യമായിരുന്നു.