ജിഷ വധം നടന്ന സ്ഥലം എന്തുകൊണ്ട് സീല്‍ ചെയ്തില്ലെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍

Update: 2018-06-04 16:07 GMT
Editor : admin
ജിഷ വധം നടന്ന സ്ഥലം എന്തുകൊണ്ട് സീല്‍ ചെയ്തില്ലെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍
Advertising

പെരുമാറ്റ ദൂഷ്യം അന്വേഷിക്കാന്‍ മാത്രമല്ല പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയെന്നും ജോലിയില്‍ വീഴ്ച വരുത്തിയാല്‍ ഇടപെടാന്‍ കംപ്ലയിന്റ് അതോറിറ്റിക്ക് അധികാരമുണ്ടെന്നും ....

Full View

ജിഷ വധം നടന്ന സ്ഥലം എന്തുകൊണ്ട് സീല്‍ ചെയ്തില്ലെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിന് നാരായണ കുറുപ്പ്. സംഭവം നടന്ന സ്ഥലം സീല്‍ ചെയ്യാത്തതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. അതുകൊണ്ടാണ് പൊലീസ് ഇരുട്ടില്‍ തപ്പുന്നതെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് അങ്ങേയറ്റം വീഴ്ച വന്നിട്ടുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഇതേസമയം, ജിഷ വധക്കേസ് അന്വേഷണത്തില്‍ പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് മുന്നില്‍ ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ ഹാജരായില്ല. ഹാജരാകാന്‍ പറ്റില്ലെന്ന ഐജിയുടെ മറുപടി അതോറിറ്റി തള്ളി. ജൂണ് 2ന് അഞ്ച് ഉദ്യോഗസ്ഥരും നേരിട്ട് ഹാജരാകാന് ജസ്റ്റിസ് നാരായണകുറുപ്പ് ഉത്തരവിട്ടു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാകാത്തതില്‍ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണകുറുപ്പ് രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചത്. ഐജി മഹിപാല്‍ യാദവ്, റൂറല്‍ എസ്‍പി യതീഷ് ചന്ദ്ര ഉള്‍പ്പെടെ അന്വേഷണ ചുമതലയുള്ള അഞ്ച് ഉദ്യോഗസ്ഥരോടാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ഹാജരാകാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ കേസന്വേഷണത്തില്‍ ഇടപെടാന്‍ അതോറിറ്റിക്ക് അധികാരമില്ലെന്ന് ഐജി മറുപടി നല്‍രി. നിഷേധാത്മകമായ സമീപനമാണ് ഐജി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നടത്തിയതെന്ന് അതോറിറ്റി കുറ്റപ്പെടുത്തി.

പെരുമാറ്റ ദൂഷ്യം മാത്രമല്ല ജോലിയില്‍ കൃത്യവിലോപം നടത്തിയാലും അതോറിറ്റിക്ക് ഇടപെടാന്‍ അധികാരമുണ്ടെന്നും ജ. നാരായണകുറുപ്പ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News