ബിജെപിക്ക് തലവേദനയായി ചെങ്ങന്നൂരില്‍ ശിവസേനയുടെ നാലാം മുന്നണി

Update: 2018-06-05 02:03 GMT
Editor : Sithara
ബിജെപിക്ക് തലവേദനയായി ചെങ്ങന്നൂരില്‍ ശിവസേനയുടെ നാലാം മുന്നണി
Advertising

നാഷണല്‍ ഡെമോക്രാറ്റിക് യൂണിയന്‍ എന്ന പേരിലാണ് ശിവസേനയുടെ നേതൃത്വത്തില്‍ മുന്നണി രൂപീകരിച്ച് ചെങ്ങന്നൂരില്‍ മത്സരിക്കുന്നത്.

ബിഡിജെഎസ് ഇടഞ്ഞു നില്‍ക്കുന്നതിന് പുറമെ ചെങ്ങന്നൂരില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള നാലാം മുന്നണിയും ബിജെപിക്ക് തലവേദനയായി. നാഷണല്‍ ഡെമോക്രാറ്റിക് യൂണിയന്‍ എന്ന പേരിലാണ് ശിവസേനയുടെ നേതൃത്വത്തില്‍ മുന്നണി രൂപീകരിച്ച് ചെങ്ങന്നൂരില്‍ മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വക്കറ്റ് ഉണ്ണി കാര്‍ത്തികേയനെ പിന്തുണയ്ക്കാനാണ് നാലാം മുന്നണിയുടെ തീരുമാനം.

Full View

ബഹുജന്‍ സമാജ് പാര്‍ട്ടി, അണ്ണാഡിഎംകെ, പിഎംകെ തുടങ്ങിയ പാര്‍ട്ടികളെ ചേര്‍ത്താണ് ശിവസേന ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുന്‍പായി നാലാം മുന്നണി രൂപീകരിച്ചത്. നാഷണല്‍ ഡെമോക്രാറ്റിക് യൂണിയന്‍ എന്ന് പേരിട്ട മുന്നണിയുടെ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ചു.

മണ്ഡലത്തില്‍ വലിയ സ്വാധീനമൊന്നും അവകാശപ്പെടാന്‍ ശിവസേനയ്‌ക്കോ മുന്നണിയില്‍ ഒപ്പമുള്ള പാര്‍ട്ടികള്‍ക്കോ കഴിയില്ലെങ്കിലും ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ് ഈ നീക്കം. ഒറ്റക്കെട്ടായി അഡ്വക്കറ്റ് ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മറ്റു മുന്നണികള്‍ക്ക് വലിയ ഭീഷണിയാണെന്ന പ്രതീതിയുണ്ടാക്കാനുള്ള ശ്രമം ബിഡിജെഎസിന്റെ നീക്കത്തോടെ പാളിയിരുന്നു. ശിവസേന കൂടി പരസ്യമായി എതിര്‍‍ത്ത് രംഗത്തു വന്നത് എന്‍ഡിഎ ശിഥിലമായെന്ന പ്രതീതിയുണ്ടാക്കാനാണ് വഴിയൊരുക്കുക.

ബിഡിജെഎസുമായുള്ള പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ പെടാപ്പാട് പെടുന്ന ബിജെപി നേതൃത്വത്തിന് പുതിയ തലവേദനയാണിത്. എന്‍ഡിഎയിലെ ബിജെപി ഇതര കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ബിഡിജെഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News