നിപ ബാധിച്ച ഒരാള്‍ കൂടി മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കടുത്ത നിയന്ത്രണം

Update: 2018-06-05 13:31 GMT
നിപ ബാധിച്ച ഒരാള്‍ കൂടി മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കടുത്ത നിയന്ത്രണം
Advertising

ഗുരുതരാവസ്ഥയില്‍ അല്ലാത്തവരെ വാര്‍ഡുകളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും.

നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരാള്‍ കൂടി മരിച്ചു. കുറ്റ്യാടി നരിപ്പറ്റ സ്വദേശി കല്യാണിയാണ് മരിച്ചത്. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. മുന്‍കരുതലിന്‍റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

Full View

ഈ മാസം 16നാണ് കല്യാണി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. ഈ സമയത്ത് നിപ വൈറസ് ബാധയെ തുടര്‍ന്ന് ഇവിടെ ചികിത്സ തേടിയവരില്‍ നിന്നാണ് കല്യാണിക്ക് നിപ വൈറസ് പടര്‍ന്നതെന്നാണ് സംശയം. നിപ സംശയത്തെ തുടര്‍ന്ന് കല്യാണിയുടെ രക്തസാമ്പിള്‍ മണിപ്പാലിലെ വൈറോളജി ഡിപ്പാര്‍ട്ട്മെന്‍റിലേക്ക് അയച്ചിരുന്നു. കല്യാണിയുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് കല്യാണിക്ക് നിപ ആണെന്ന് സ്ഥിരീകരണം വരുന്നത്. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി.

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മുന്‍കരുതലിന്‍റെ ഭാഗമായി നിയന്ത്രണം ഏര്‍പ്പെടുത്തി. എമര്‍ജന്‍സി കേസുകള്‍ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഗുരുതരാവസ്ഥയില്‍ അല്ലാത്തവരെ വാര്‍ഡുകളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. ഐഎംസിഎച്ചില്‍ പ്രസവ കേസുകള്‍ എടുക്കുന്ന കാര്യത്തിലും നിയന്ത്രണമുണ്ട്. സാധാരണരീതിയിലെ പ്രസവം എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കാനും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്‍റെ സര്‍ക്കുലറില്‍ പറയുന്നു.

ഡോക്ടര്‍മാരുടെയും സ്റ്റാഫുകളുടെയും അവധിക്കാര്യത്തിലും നിയന്ത്രണമുണ്ട്. അവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് പ്രകാരം മാത്രമേ അവധി അനുവദിക്കൂ. ജീവനക്കാര്‍ കൈകളില്‍ ആഭരണങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Tags:    

Similar News