'ഇല്ലെങ്കിൽ സാക്ഷര കേരളത്തിന്റെ കപടവ്യവസ്ഥിതിയുടെ ഇരകൾ ആവാൻ കെവിൻ ഇനിയും മരിച്ചു കൊണ്ടേ ഇരിക്കും'
ഓരോ മാതാപിതാക്കളും ആലോചിച്ചു കൂട്ടുന്ന ഒരു ലിസ്റ്റ് ഉണ്ടല്ലോ? അത് ആദ്യം എടുത്ത് അങ്ങ് കത്തിച്ചു കളയുക
കോട്ടയം ദുരഭിമാനക്കൊലയില്‍ പ്രതികരണവുമായി ഗായിക സയനോര ഫിലിപ്പ്. സമൂഹത്തിനു ഗുണം ചെയ്യുന്ന, മതത്തിനും,രാഷ്ട്രീയത്തിനും, വർണ വിവേചനങ്ങൾക്കുമപ്പുറം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയുന്ന ഒരു മനുഷ്യനായി വളരാൻ മാതാപിതാക്കള്‍ മക്കളെ പ്രാപ്തരാക്കണമെന്ന് സയനോര ഫേസ്ബുക്കില്‍ കുറിച്ചു. ഇല്ലെങ്കിൽ നമ്മുടെ ഈ സാക്ഷര കേരളത്തിന്റെ കപടവ്യവസ്ഥിതിയുടെ ഇരകൾ ആവാൻ കെവിൻ ഇനിയും മരിച്ചു കൊണ്ടേ ഇരിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഏതാനും നാളുകൾക്ക് മുന്നേ ഒരു വാട്ട്സാപ്പ് ഫോർവേഡ് കിട്ടി. ആദ്യം ഒരു തമാശ ആണെന്നാണ് തോന്നിയത്. മുഴുവൻ വായിച്ചു നോക്കിയപ്പോൾ ആണ് മനസ്സിലായത് അതിലെ നിഗൂഢത. നമ്മുടെ കുട്ടികൾ പ്രണയ ബന്ധത്തിൽ അകപ്പെടാതിരിക്കാൻ മാതാപിതാക്കൾക്ക് കുറേ നിർദ്ദേശങ്ങൾ നൽകുന്ന ഒരു മെസ്സേജ് ആണത്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നോ മറ്റോ പറഞ്ഞ് അവസാനിപ്പിക്കുന്ന ഒന്ന്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ?
കുഞ്ഞുങ്ങൾ ജനിക്കുന്നത് മുതൽ അവർ എന്ത് കഴിക്കണം, എന്ത് ഉടുക്കണം,എന്ത് പഠിക്കണം, ആരോട് കൂട്ട് കൂടണം, എന്ത് ആവണം? ആരെ കല്യാണം കഴിക്കണം, ഏതു മതവിഭാഗത്തിൽ നിന്ന് ,എത്ര ശമ്പളം ഉള്ളവനെ.. എന്നിങ്ങനെ ഓരോ മാതാപിതാക്കളും ആലോചിച്ചു കൂട്ടുന്ന ഒരു ലിസ്റ്റ് ഉണ്ടല്ലോ? അത് ആദ്യം എടുത്ത് അങ്ങ് കത്തിച്ചു കളയുക. എന്നിട്ട് സമൂഹത്തിനു ഗുണം ചെയ്യുന്ന, മതത്തിനും,രാഷ്ട്രീയത്തിനും, വർണ വിവേചനങ്ങൾക്കുമപ്പുറം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയുന്ന ഒരു മനുഷ്യനായി വളരാൻ അവനെയോ അവളെയോ പര്യാപ്‌തമാക്കുക.... ഇല്ലെങ്കിൽ നമ്മുടെ ഈ സാക്ഷര കേരളത്തിന്റെ കപടവ്യവസ്ഥിതിയുടെ ഇരകൾ ആവാൻ കെവിൻ ഇനിയും മരിച്ചു കൊണ്ടേ ഇരിക്കും.