കോണ്‍ഗ്രസിലെ പ്രതിഷേധം ഉമ്മന്‍ചാണ്ടിക്കെതിരായ നീക്കമായി മാറുന്നു

Update: 2018-06-15 18:10 GMT
Editor : Subin
കോണ്‍ഗ്രസിലെ പ്രതിഷേധം ഉമ്മന്‍ചാണ്ടിക്കെതിരായ നീക്കമായി മാറുന്നു
Advertising

ഗ്രൂപ്പുകള്‍ക്ക് പുറത്ത് മറ്റു അധികാരകേന്ദ്രങ്ങള്‍ വളര്‍ന്നുവരേണ്ടെന്ന ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യമാണത്രേ ഇതിന് പിന്നില്‍. ഇത് തിരിച്ചറിഞ്ഞാണ് പിജെ കുര്യനും വിഎം സുധീരനുമെല്ലാം ...

രാജ്യസഭാ സീറ്റിനെചൊല്ലി കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ പുതിയ തലത്തിലേക്ക്. സീറ്റു വീട്ടുകൊടുത്തതിലെ പ്രതിഷേധം ഉമ്മന്‍ചാണ്ടിക്കെതിരായ നീക്കമായി മാറുന്നു. ഇത് പ്രതിരോധിച്ച് എ ഗ്രൂപ്പും രംഗത്തുണ്ട്. പുതിയ കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലക്കം ഈ നീക്കങ്ങള്‍ പ്രതിഫലിക്കും. കെപിസിസി നേതൃയോഗങ്ങള്‍ നാളെ തുടങ്ങും.

Full View

പാര്‍ട്ടി മുന്നണി നേതൃങ്ങള്‍ക്കെതിരായാണ് ആദ്യ ഘട്ടത്തില്‍ പ്രതിഷേധം ഉയര്‍ന്നതെങ്കില്‍ ഇപ്പോഴത്തെ ആക്രമണം ഉമ്മന്‍ചാണ്ടിക്കെതിരാണ്. രാജ്യസഭാ സീറ്റ് മാണിക്ക് വിട്ടുകൊടുത്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങളാണെന്ന ബോധ്യത്തിലാണ് വിഎം സുധീരനടക്കം ഒരു വിഭാഗം നേതാക്കള്‍. ഗ്രൂപ്പുകള്‍ക്ക് പുറത്ത് മറ്റു അധികാരകേന്ദ്രങ്ങള്‍ വളര്‍ന്നുവരേണ്ടെന്ന ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യമാണത്രേ ഇതിന് പിന്നില്‍. ഇത് തിരിച്ചറിഞ്ഞാണ് പിജെ കുര്യനും വിഎം സുധീരനുമെല്ലാം ഉമ്മന്‍ചാണ്ടിയെ ലക്ഷ്യം വെക്കുന്നത്.

ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയെ പ്രതിരോധിച്ചില്ലെങ്കില്‍ എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ ഉമ്മന്‍ചാണ്ടി തനിക്ക് അനഭിമതരായ നേതാക്കളെ പൂര്‍ണമായി പിന്‍സീറ്റിലാക്കുമെന്ന് അവര്‍ ഭയക്കുന്നു. മാണിക്ക് നല്‍കിയ സീറ്റ് തിരികെ കിട്ടാനുള്ള സാധ്യത ആരും കാണുന്നില്ല. എന്നാല്‍ പാര്‍ട്ടിയിലും മുന്നണിയിലും ഉമ്മന്‍ചാണ്ടി അനാവശ്യ പ്രശ്‌നമുണ്ടാക്കിയെന്ന പ്രതീതി പാര്‍ട്ടിക്കകത്തും ഹൈകമാന്‍ഡിന് മുന്നിലും എത്തിക്കാനായാല്‍ അത് വിജയമാണെന്ന് അവര്‍ കരുതുന്നു.

പുതിയ കെപിസിസി പ്രസിഡന്റിനെയടക്കം തീരുമാനിക്കാനിരിക്കെ ഉമ്മന്‍ചാണ്ടിയെ ഇത് പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. ഇതു തിരിച്ചറിഞ്ഞാണ് എ ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയതും. തിങ്കളും ചൊവ്വയുമായി നടക്കുന്ന കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ ആക്രമണ പ്രത്യാക്രമണങ്ങളുടെ വേദിയാകുമെന്നുറപ്പ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News