നിപാ പ്രതിരോധത്തില്‍ മാതൃകയായി ചങ്ങരോത്ത് പിഎച്ച്‌സി

രോഗീ സമ്പര്‍ക്ക പട്ടികയുണ്ടാക്കലും രക്ത സാമ്പിളുകള്‍ ശേഖരിക്കലുമായി ആഴ്ചകളോളം പന്തിരിക്കരയിലെ വീടുകളില്‍ കയറിയിറങ്ങി. ജീവന്‍ പണയം വെച്ചും അധിക സമയം ജോലി ചെയ്യാന്‍ ഒരാള്‍ പോലും മടി കാണിച്ചില്ല...

Update: 2018-06-19 05:17 GMT
Advertising

എന്താണെന്നറിയാത്ത വൈറസ് ബാധയുടെ പിന്നാലെയായിരുന്നു ആദ്യം ചങ്ങരോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. മഹാമാരിയായ നിപയാണെന്ന് സ്ഥിരീകരിച്ചപ്പോഴും പ്രതിരോധത്തിനായി അവര്‍ ഒന്നിച്ചിറങ്ങി. ഒടുവില്‍ നിപയെ തുരത്തി കുറേയധികം ജീവനുകളെ തിരിച്ചു പിടിച്ചതിന്റെ ആശ്വാസത്തിലാണ് ഈ ചെറു സംഘം.

പന്തിരിക്കരയില്‍ നിപയാണ് മരണകാരണമെന്നറിയാതെ പനിമരണം നടന്ന വീട്ടിലേക്ക് ആദ്യം കടന്നുചെന്ന ആരോഗ്യ പ്രവര്‍ത്തകരാണിവര്‍. ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനവുമായി ദിവസവും സ്ഥലത്തെത്തുമ്പോഴും നിപയാണിതെന്ന അറിവ് ആര്‍ക്കുമുണ്ടായിരുന്നില്ല. ഒടുവില്‍ നിപാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഏറ്റെടുത്ത ദൗത്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്. ചെറിയ ഒരു ആശ്രദ്ധ പോലും ജീവനെടുത്തേക്കാവുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഇവരിറങ്ങിയപ്പോള്‍ കൂട്ട് ജോലിയോടുള്ള ആത്മാര്‍ത്ഥത മാത്രം.

രോഗീ സമ്പര്‍ക്ക പട്ടികയുണ്ടാക്കലും രക്ത സാമ്പിളുകള്‍ ശേഖരിക്കലുമായി ആഴ്ചകളോളം പന്തിരിക്കരയിലെ വീടുകളില്‍ കയറിയിറങ്ങി. ജീവന്‍ പണയം വെച്ചും അധിക സമയം ജോലി ചെയ്യാന്‍ ഒരാള്‍ പോലും മടി കാണിച്ചില്ല. ഇവരുടെ ജാഗ്രതയാണ് പന്തിരിക്കരയില്‍ കൂടുതല്‍ ജീവനുകള്‍ നിപ അപഹരിക്കാതിരുന്നതിന് കാരണം.

Full View
Tags:    

Similar News