ഒഴിവു സമയം പരിസ്ഥിതിക്കായി മാറ്റിവെച്ച് ഈ സർക്കാർ ഉദ്യോഗസ്ഥർ

ദേശീയ പാതാ ബൈപ്പാസ് കോഴിക്കോട് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറും 21 സഹപ്രവര്‍ത്തകരുമാണ് ഒഴിവു സമയങ്ങള്‍ പരിസ്ഥിക്കായി മാറ്റി വെക്കുന്നത്.

Update: 2018-07-01 06:05 GMT
Advertising

റോഡുവികസനത്തിനായി മുറിച്ചു മാറ്റുന്ന മരങ്ങള്‍ക്ക് പകരം ഫല വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിച്ച് മാതൃകയാകുകയാണ് കോഴിക്കോട്ടെ ഒരു കൂട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ദേശീയ പാതാ ബൈപ്പാസ് കോഴിക്കോട് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറും 21 സഹപ്രവര്‍ത്തകരുമാണ് ഒഴിവു സമയങ്ങള്‍ പരിസ്ഥിക്കായി മാറ്റി വെക്കുന്നത്. ദേശീയ പാതക്ക് ഇരുവശവുമായി ഈ വർഷം 2018 വൃക്ഷത്തൈകൾ വെച്ചു പിടിപ്പിക്കാനാണ് പദ്ധതി.

വികസനത്തിന്റെ പേരില്‍ മുറിച്ചു മാറ്റപ്പെടുന്ന മരങ്ങള്‍ ഉറക്കം കെടുത്തി തുടങ്ങിയപ്പോഴാണ് ദേശീയപാതാ ബൈപ്പാസ് കോഴിക്കോട് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ബൈജുവിന്റെ മനസ്സില്‍ ഇങ്ങനെയൊരു പദ്ധതി രൂപം കൊണ്ടത്.

Full View

ചട്ടപ്പടി ജോലി, ചുവപ്പു നാട തുടങ്ങി സര്‍ക്കാര്‍ ജീവനക്കാരെ കുറിച്ച് നാം കേട്ടു ശീലിച്ചതെല്ലാം മാറ്റിവെച്ചുവേണം ഈ പടി കയറാന്‍. മരം 2018 എന്ന പേരില്‍ ഇങ്ങനെയൊരു പദ്ധതിയെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ സഹപ്രവര്‍ത്തകരെല്ലാം നിറഞ്ഞ മനസ്സോടെ പിന്തുണച്ചു.

Tags:    

Similar News