നീനു ഹോസ്റ്റലിലാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നുവെന്നും കല്യാണത്തിന് സമ്മതിക്കുമായിരുന്നുവെന്നും മാതാവ് രഹന

കെവിന്‍ കൊലപാതകത്തിലോ ഗൂഢാലോചനയിലെ തനിക്ക് യാതൊരു പങ്കുമില്ലെന്ന് നീനുവിന്റെ മാതാവ് രഹന. നീനുവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും രഹന

Update: 2018-07-04 08:10 GMT

കെവിന്‍ കൊലപാതകത്തിലോ ഗൂഢാലോചനയിലെ തനിക്ക് യാതൊരു പങ്കുമില്ലെന്ന് നീനുവിന്റെ മാതാവ് രഹന. നീനുവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും രഹന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മകളെ കാണിക്കാർ പറഞ്ഞിട്ടും കെവിൻ കാണിച്ചില്ല. നീനു ഹോസ്റ്റലിലാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നുവെന്നും നീനുവുമായി സംസാരിച്ചിരുന്നെങ്കിൽ കല്യാണത്തിന് സമ്മതിക്കുമായിരുന്നുവെന്നും രഹന കോട്ടയത്ത് പറഞ്ഞു. തന്റെ മകന്‍ ഷാനു ഒന്നും ചെയ്തിട്ടില്ല. ചെയ്തതെല്ലാം നീനുവിനോടുള്ള സ്നേഹം കാരണമാണ്. കെവിനെ തട്ടിക്കൊണ്ട് പോയതിനെ കുറിച്ച് ഒന്നും തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു.

Advertising
Advertising

Full View

കെവിൻ കൊലപാതക കേസിൽ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായതായിരുന്നു നീനുവിന്റെ അമ്മ രഹന. രഹനയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ഇവരോട് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു . കെവിനെ കൊലപ്പെടുത്തുന്നതിനായി നടത്തിയ ഗൂഢാലോചനയിൽ രഹനയ്ക്കും പങ്കുണ്ടെന്ന് നീനുവും മുഖ്യ സാക്ഷിയായ അനീഷും പറഞ്ഞിരുന്നു. കൂടാതെ കെവിനെ കാണാതാകുന്നതിന് മുൻപ് രഹന ഭീഷണിപ്പെടുത്തിയതായും മൊഴികൾ ഉണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചത്.

Tags:    

Similar News